Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്താണ് ഇഡി നോട്ടീസ് വരാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു, ഇതൊക്കെ രാഷ്ട്രീയക്കളി’


തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇങ്ങനെ ഒരു നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും അസംബ്ലി തെഞ്ഞടുപ്പിന്റെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെയും കാലത്ത് ഇങ്ങനെ വന്നിരുന്നു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടീസ് ലഭിക്കാത്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നോട്ടീസ് വന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇതൊക്കെ രാഷ്ട്രീയക്കളിയാണ്. ഇതൊക്കെ കേരളത്തിന് മനസിലാകില്ലേ?. ഒരു ലക്ഷം കോടിയുടെ വികസനത്തിന് നേതൃത്വം നല്‍കിയവരാണ് കിഫ്ബി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരു അറ്റംവരെ സഞ്ചരിച്ചാല്‍ കിഫ്ബിയുെട കൃത്യമായ പദ്ധതിയിലൂടെ മാത്രമേ ഏതൊരാള്‍ക്കും സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എത്രയോ കാലമായി യുഡിഎഫ് തുടങ്ങിയതാണ്. ഉമ്മന്‍ ചാണ്ടിയാണല്ലോ ഇത് തുടങ്ങിയത്. അതിനെ ഭാവനാപൂര്‍വം ഉപയോഗിച്ചുവെന്ന് മാത്രമല്ലേ ഇടതുമുന്നണി ചെയ്തുവച്ച തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടിയാണ്. ആ തെറ്റ് കേരളം ഫലപ്രദമായി അംഗീകരിച്ചതാണെന്നും ഗോവിന്ദന്‍ പറഞ്ഞു

എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഇഡിയോട് ചോദിച്ചിട്ട് ഇന്നുവരെ മറുപടി അവര്‍ പറഞ്ഞിട്ടില്ല. ഇത് ബിജെപിയുടെ രാഷ്രീയ നിലപാട് ആണ്. രാഷ്ട്രീയ നിലപാട് അടിസ്ഥാനപ്പെടുത്തി കേരളത്തെ തകര്‍ക്കാനാണ് ശ്രമം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഇത്. അല്ലാതെ മുഖ്യമന്ത്രിയോടും ഐസക്കിനോടുമുള്ള വെല്ലുവിളിയല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

Read Next

ആ ശബ്ദം രാഹുലിന്റേത് തന്നെ; ആധികാരിക പരിശോധനയിൽ സ്ഥിരീകരിച്ച് അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »