Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഴ മഴ, കുട കുട, മഴ വന്നാല്‍…’; ജനപ്രിയ പരസ്യവാചകങ്ങളുടെ സ്രഷ്ടാവ് വിട വാങ്ങി


കോട്ടയം: കുട്ടികള്‍ പാടി നടന്ന ‘മഴ മഴ, കുട കുട.. മഴ വന്നാല്‍ പോപ്പിക്കുട….” എന്ന പരസ്യ വാചകം ഓര്‍ക്കാത്തവര്‍ കുറവായിരിക്കും. ഈ പരസ്യ വാചകം സൃഷ്ടിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കര്‍ കൃഷ്ണമൂര്‍ത്തി(ശിവ കൃഷ്ണമൂര്‍ത്തി)യായിരുന്നു. മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കര്‍ കൃഷ്ണമൂര്‍ത്തി. കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു അന്ത്യം.

1939ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം. പുറത്ത് നിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം… ഈ പരസ്യവാചകം പറയാത്ത മലയാളിയുണ്ടാകില്ല. അത്രയേറെ പ്രചാരം നേടിയ വാചകമാണത്. കോട്ടയം അയ്യപ്പാസിന്റേതായിരുന്നു ഈ പരസ്യ വാചകം.

ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്നതാണ്. എണ്‍പതുകളില്‍ ‘പാലാട്ട്’ അച്ചാര്‍, ‘വി ഗൈഡ്’ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും പേര് നല്‍കി. കോട്ടയത്തെ പാലത്തിങ്കല്‍ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാര്‍ എന്ന ഉത്പന്നം. ശങ്കര്‍ കൃഷ്ണമൂര്‍ത്തി രൂപംകൊടുത്ത ‘പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്’ എന്ന പരസ്യവാചകം വാക്കുകളില്‍ സ്വാദ് നിറച്ചു. ‘സ്വാദിഷ്ഠമായ’ എന്ന് അര്‍ഥം വരുന്ന പാലറ്റബിള്‍ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കല്‍ എന്ന കുടുംബപ്പേരും ചേര്‍ത്താണ് പാലാട്ട് എന്ന പേര് നല്‍കിയത്.

തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ മുന്നൂറിലധികം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ‘കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.

പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയില്‍ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭാര്യ: ശാന്താ കൃഷ്ണമൂര്‍ത്തി. മക്കള്‍: അജയ് ശങ്കര്‍ (അമേരിക്ക), വിജയ് ശങ്കര്‍ (സിനിമ എഡിറ്റര്‍), ആനന്ദ് ശങ്കര്‍ (അമേരിക്ക). മരുമക്കള്‍: മായ, ലയ, വൈജയന്തി. സംസ്‌കാരം പിന്നീട്.


Read Previous

കേരളത്തിലും വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഉടന്‍; അടിസ്ഥാനം 2002ലെ വോട്ടര്‍ പട്ടിക; 12 രേഖകളിലൊന്ന് സമര്‍പ്പിച്ച് എന്യുമറേഷന്‍ നടത്തണം

Read Next

കലാപ തീയില്‍ വെന്ത് വെണ്ണീറായ ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്താന്‍ രണ്ടേകാല്‍ വര്‍ഷം!.. ഇപ്പോള്‍ മണിപ്പൂരിലെത്തി തള്ളോട് തള്ള്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »