Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്; ഉത്തരം പറയേണ്ടിവരും: സംവിധായകന്‍ ആഷിഖ് അബു


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിക് ചോദിച്ചു.

സിനിമാ മേഖലയില്‍ ഇത്തരം കുറ്റകൃത്യം നടക്കുന്നുവെന്ന് വാക്കാല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ചലച്ചിത്രരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ നടന്നപ്പോഴാണ് ഹേമ കമ്മറ്റിയെ നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദീക രണം സിനിമ മേഖലയിലെ കാര്യങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, പരാതി കേള്‍ക്കാനാണ് സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി എടുക്കണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ആഷിഖ് പറഞ്ഞു.

സര്‍ക്കാരിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ പറ്റിയ അത്രശേഷിയുള്ള ആളുകളാണ് ഇവരെ ന്ന് ബോധ്യപ്പെടുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. സര്‍ക്കാരിന്റെ മേല്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പറയുകയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സഹായം വേണമെന്ന്. ഇത് പരാജയപ്പെട്ട സര്‍ക്കാരിന്റെ പ്രസ്താവനയാണെന്നും ഇതിനെ ഒരു കുട്ടിക്കളിയുടെ ലാഘവത്തോടെയാണ് കാണുന്നതെന്നും ആഷിഖ് പറഞ്ഞു


Read Previous

അനിവാര്യമായ വിശദീകരണം’, പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍

Read Next

11 ബില്ലുകൾ തിരിച്ചയച്ച് കർണാടക ഗവർണർ; ബിജെപി പറയുന്നത് കേൾക്കാനെങ്കില്‍ ജനാധിപത്യ സംവിധാനത്തിൽ സര്‍ക്കാര്‍ എന്തിനെന്ന് ഡികെ ശിവകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »