Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആറുമണിക്കൂറില്‍, ഒരു കിലോമീറ്റര്‍ പരിധിയിലെ 10 വീടുകളില്‍ കവര്‍ച്ച; ഇതില്‍ മൂന്നു പോലീസുകാരുടെ വീടും; ഒടുവില്‍ മോഷ്ടാവ് പിടിയില്‍


പേരാമ്പ്ര(കോഴിക്കോട്): വെള്ളിയൂരില്‍ പത്തോളം വീടുകളില്‍നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹ് വീട്ടില്‍ ഇസ്മായിലിനെ (31) ആണ് പേരാമ്പ്ര എസ്.ഐ. കെ.പി. വിനോദ് കുമാര്‍ അറസ്റ്റുചെയ്തത്. പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്ന ഇസ്മായില്‍ ഒന്നരമാസംമുമ്പാണ് പുറത്തിറങ്ങിയത്.

മേയ് ഒന്നിന് രാത്രി 11 മുതല്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചുവരെ വെള്ളിയൂരിലെ ഒരുകിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലായിരുന്നു മോഷണം. ഇതില്‍ മൂന്നു പോലീസുകാരുടെ വീടും ഉള്‍പ്പെടും. ഒരു വീട്ടില്‍ സ്ത്രീയെ ബാത്ത്റൂമില്‍ അടച്ചിടുകയും ചെയ്തു. എല്ലാ വീടുകളില്‍നിന്നുമായി അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷണമുതല്‍ കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ പണയംവെച്ച് പണം വാങ്ങുകയായിരുന്നു. തൃശ്ശൂരിലെ വ്യാപാരസ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.

മരത്തോല ബബീഷിന്റെ വീട്ടില്‍നിന്ന് മൂന്നരപ്പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. ഗൃഹനാഥയെ ബാത്ത്റൂമില്‍ പൂട്ടിയിട്ടായിരുന്നു മേഷണം. കല്ലങ്കോട്ടുകുനിയില്‍ ബിജുവിന്റെ വീട്ടില്‍നിന്ന് ഒരുപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കൊടക്കച്ചാലില്‍ അപ്പുക്കുട്ടി നായര്‍, വരട്ടടി ചന്ദ്രന്‍, വരട്ടടി ശശി, കുളപ്പുറത്ത് മീത്തല്‍ ഷാജിമോന്‍ എന്നിവരുടെ വീട്ടിലും മോഷണം നടത്തി.

ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാഫി, മുനീര്‍, വിനീഷ്, സിന്‍ജുദാസ്, ജയേഷ്, എസ്.ഐ. പ്രദീപ് എസ്., സി.പി.ഒ. റിയാസ്, അനുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.

സി.സി.ടി.വി. കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മോഷ്ടാവിനെ വലയിലാക്കാന്‍ പോലീസിനായി.

നല്ലളം, ഫറോക്ക്, കുന്ദമംഗലം, കോഴിക്കോട് ടൗണ്‍, കുന്ദംകുളം, പത്തനാപുരം, പുനലൂര്‍, കായംകുളം, തൃത്താല തുടങ്ങിയ സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇസ്മായിലെന്ന് പോലീസ് പറഞ്ഞു.


Read Previous

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇയ്ക്ക് ക്രൂരമര്‍ദനം

Read Next

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »