Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി അറേബ്യയിലേയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടണം: നവയുഗം


അൽ കോബാർ:  സൗദിപ്രവാസികളുടെ യാത്രസൗകര്യം വർദ്ധിപ്പിയ്ക്കാനായി, സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക്, കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ വേണ്ടി, കേന്ദ്രസർക്കാർ വിമാനകമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കോബാർ അക്രബിയ യുണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാർ അക്രബിയയിൽ പ്രകാശ് മോന്റെ അധ്യക്ഷതയിൽ  നടന്ന യൂണിറ്റ് സമ്മേളനം നവയുഗം  ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.  
നവയുഗം കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് സജീഷ് പട്ടാഴി ആശംസപ്രസംഗം നടത്തി. യൂണിറ്റ് സമ്മേളനത്തിന് കെ കൃഷ്ണൻ സ്വാഗതവും, ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.

നവയുഗം അക്രബിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഹിദായത്തുള്ള (രക്ഷാധികാരി),  പ്രകാശ് മോൻ (പ്രസിഡന്റ്), കൃഷ്ണൻ പേരാമ്പ്ര (വൈസ് പ്രസിഡന്റ്), സന്തോഷ് ചാങ്ങോലിക്കൽ  (സെക്രട്ടറി), ഷഫീഖ് ഖാസിം (ജോയിന്റ് സെക്രട്ടറി), വിഷ്ണു രാമനാട്ടുകര (ട്രെഷറർ) എന്നിവരെയും, സജീഷ്, അജോ ബാബു, മെബിൻ, ഷാജി അലക്‌സാണ്ടർ, അശോക് കുമാർ എന്നിവർ കൂടി ഉൾപ്പെടുന്ന യൂണിറ്റ് എക്സിക്യൂട്ടീവി നേയും സമ്മേളനം തെരെഞ്ഞെടുത്തു.


Read Previous

ഹൃദയപൂർവം കേളി’ രണ്ട് വർഷംകൊണ്ട് വിതരണം ചെയ്തത് 55000 പൊതിച്ചോറുകൾ.

Read Next

പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങൾ: മുഹമ്മദ് പറവൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »