ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്ത് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി 2024 അവസാനത്തിലെ ജനസംഖ്യ കണക്ക് പുറത്തുവിട്ടു. 10,07,961 ഇന്ത്യക്കാരാണ് കുവൈ ത്തിലുള്ളത്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാർ 0.7 ശതമാനം കുറഞ്ഞു. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാർ 0.7 ശതമാനം കുറഞ്ഞു

കുവൈത്തികളും ഇന്ത്യക്കാരും കഴിഞ്ഞാൽ രാജ്യത്ത് കൂടുതലുള്ളത് ഈജിപ്ത് പൗരന്മാരും (657,280), ബംഗ്ലാദേശികളും (292,810), ഫിലിപ്പീനികളും (223,482), സിറിയക്കാരും (183,103) ആണ്. ഫിലിപ്പീനികൾ മുൻ വർഷത്തെ അപേക്ഷിച്ച് 11.8 ശതമാനം കുറഞ്ഞു. ശ്രീലങ്കക്കാർ (170,251), സൗദി പൗരന്മാർ (142,760), നേപ്പാൾ പൗരന്മാർ (140,441), പാകിസ്ഥാ നികൾ (94,749) എന്നിവരാണ് പിന്നീട് കുവൈത്തി ലുള്ളഏറ്റവും വലിയ ജനസംഖ്യ സമൂഹം.
അതേസമയം സമീപ വർഷങ്ങളിൽ വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ കുറഞ്ഞുവരുന്നുണ്ട്. ഓരോ വർഷവും പുതുതായി എത്തുന്ന വിദേശികൾ ജനസംഖ്യ സന്തുലനത്തെ ബാധിക്കുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതർ വിസ നിയന്ത്രണം ഏർപ്പെടുത്തിയത്. 2024 ഡിസംബർ അവസാനത്തിലെ കണക്കനുസരിച്ച് 49,87,826 ആണ് രാജ്യത്തെ മൊത്തം ജനസംഖ്യ. ആകെ ജനസംഖ്യയിൽ 69 ശതമാനവും വിദേശികളാണ്. ഭൂവിസ്തൃതിയിൽ ലോകത്ത് 157ാം സ്ഥാനത്തുള്ള കുവൈത്ത് ജനസംഖ്യയിൽ 52ാമതാണ്. ജനസാന്ദ്രതയിൽ ലോകത്ത് 37ാം സ്ഥാനത്താണ് രാജ്യം.
