ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

രാജ്യത്തെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൻ്റെ തലസ്ഥാനമായ ഐസ്വാളിൽ. ഐസ്വാളിനെ ഡുർട്ലാങിനുള്ള സൈനോഡ് ആശുപത്രിയിൽ വച്ചാണ് ആൺകുഞ്ഞ് ജനിച്ചത്. ജനുവരി ഒന്ന് അർദ്ധരാത്രി 12.03 നായിരുന്നു ജനനം. ഫ്രാങ്കി റെമ്രുവാത്ഡിക സാഡെങ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിൻ്റെ ഭാരം 3.12 കിലോ ആയിരുന്നു. റാംസിർമാവി -എസ്ഡി റെമ്രുവത്സംഗ ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ഐസ്വാളിനെ ഖട്ല ഈസ്റ്റിലാണ് ഇവർ താമസിക്കുന്നത്. ദമ്പതിമാർക്ക് ഒരു പെൺകുട്ടി കൂടിയുണ്ട്. ഓൾ ഇന്ത്യ റേഡിയോ ന്യൂസ് ഐസ്വാൾ ആണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
2025 മുതൽ 2039 വരെ ജനിയ്ക്കുന്ന കുട്ടികളാണ് ജനറേഷൻ ബീറ്റ എന്നറിയപ്പെടുന്നത്. ഇതുവരെയുള്ള തലമുറകളിൽ ഏറ്റവും പുതിയ ആളുകളാണിവർ. 1981 മുതല്‍ 1994 വരെ ജനിച്ചവര്‍ ജെന്‍ മില്ലേനിയൽസ് എന്നാണ് അറിയപ്പെടുന്നത്. 1995 മുതൽ 2010 വരെ ജനിച്ചവർ ജെൻ സി. 2011 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവർ ജെൻ ആൽഫ എന്നാണ് അറിയപ്പെടുന്നത്. പുതിയ തലമുറയുടെ ‘ജനറേഷൻ ബീറ്റ’ എന്ന പേര് ഫ്യൂച്ചറിസ്റ്റ് മാർക്ക് മക്ഗ്രിൻഡിൽ ആണ് നിർദ്ദേശിച്ചത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏറെക്കുറെ വ്യാപകമായ ഒരു ലോകത്തേക്കാണ് പുതിയ തലമുറയിലെ ജനറേഷൻ ബീറ്റ കുഞ്ഞുങ്ങൾ ജനിച്ചുവീഴുന്നത്. വരും വർഷങ്ങളിൽ എഐ വളരെ അഡ്വാൻസ്ഡാവും. അതുകൊണ്ട് തന്നെ എഐയ്ക്ക് തോളോടുതോൾ ചേർന്നാവും ബീറ്റ തലമുറയുടെ ജീവിതം. ആർട്ടി ഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും അത്തരം ഉപകരണങ്ങളുമൊക്കെ അവരുടെ ജീവിതത്തിൽ സാധാരണയാവും. ഇതുമായി ബന്ധപ്പെട്ട ജോലി സാധ്യതകൾക്കാവും മുൻഗണന. അതുകൊണ്ട് തന്നെ പഠനരീതികൾ അത്തരത്തിൽ മാറും. വളരെ അഡ്വാൻസ്ഡായ സാങ്കേതികവിദ്യകൾ നിത്യജീവിതത്തിൻ്റെ ഭാഗമാവുമെന്നതിനാൽ പ്രായോഗിക തലത്തിൽ ഈ തലമുറയുടെ മുന്നേറ്റം കുറവായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, സാങ്കേതികമായും, ശാസ്ത്രീയപര മായുമൊക്കെ ഇവർ വളരെ മികച്ചുനിൽക്കുമെന്നും വിലയിരുത്തലുകളുണ്ട്.
കാലാവസ്ഥ വ്യതിയാനം ദിനം തോറും മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ബീറ്റ തലമുറയുടെ ജീവിതം ദുഷ്കരമാവും. ആഗോള ജനസംഖ്യ മാറ്റങ്ങളും നഗരവത്കരണവും തുടങ്ങിയ ആധുനിക ലോകത്തിൻ്റെ പ്രശ്നങ്ങൾ അവരുടെ ജീവിതത്തെ സാരമായി ബാധിക്കും. പരിസ്ഥിതി മലിനീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രതിസന്ധികളും ബീറ്റ തലമുറയ്ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും.
22ആം നൂറ്റാണ്ട് എങ്ങനെയായിരിക്കണമെന്നതിൽ നിർണായക പങ്കുവഹിക്കുന്ന തലമുറയാണിവർ. ഇവരിൽ നിന്നാണ് 22ആം നൂറ്റാണ്ടിൻ്റെ അടിസ്ഥാനം രൂപപ്പെടുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മിക്സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഏറ്റവും നൂതനമായ രൂപങ്ങളും ഉപയോഗവുമൊക്കെ ഇവരുടെ നിത്യജീവിതത്തിൽ കടന്നുപോകും. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ എന്നത് കൂടുതൽ നൂതനവും വിപ്ലവകരവുമായ മാറ്റങ്ങളിലൂടെ കടന്നുപോകും. വിവരസാങ്കേതികവിദ്യയിൽ കുതിപ്പുണ്ടാവുമെന്നതുകൊണ്ട് തന്നെ മനുഷ്യൻ ഏറെക്കാലമായി ശ്രമിക്കുന്ന അന്യഗ്രഹജീവി സമ്പർക്കവും ജനറേഷൻ ബീറ്റയുടെ കാലഘട്ടത്തിലാവും സംഭവിയ്ക്കുക. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, നിലവിലെ തലമുറകളുടെ ചിന്തകൾക്ക് പൂർണത നൽകാൻ കഴിയുന്നവരാവും ജനറേഷൻ ബീറ്റ.
