Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച്: ഫോര്‍ക്ക


റിയാദ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക്ക). മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുന്‍ എംഎല്‍എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു മയക്ക് മരുന്ന് മാഫിയ വാണിജ്യാടിസ്ഥാനത്തില്‍ വലിയ ശൃംഖല സൃഷ്ട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗത്തിലൂടെ പ്രതികരണ ശേഷി നഷ്ടപെടുന്ന പുതു തലമുറ ലഹരി മാഫിയക്ക് വളരുവാന്‍ സഹായകരമാകും. ലഹരി കുട്ടികളെയും സമൂഹത്തെയും പിടിമുറക്കുന്ന സാഹചര്യത്തില്‍ പ്രവാസി സംഘടനകളുടെ ബോധവത്കരണ ക്യാമ്പയിനുകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ക്ക ചെയര്‍മാന്‍ റഹുമാന്‍ മുനമ്പത്ത് അദ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പറഞ്ഞു. ജോസഫ് അതിരുങ്കല്‍, ഷിഹാബ് കൊട്ടുകാട്, സലിം കളക്കര, സുധീര്‍ കുമ്മിള്‍, സുരേന്ദ്രന്‍ കൂട്ടായ്, നിബു വര്‍ഗ്ഗീസ്, ഷാജഹാന്‍ ചാവക്കാട്, ഖാന്‍ പത്തനാപുരം, സാലി, വിനോദ് കൃഷ്ണ, സലിം പള്ളിയില്‍, ദേവദാസ് കായംകുളം, നൗഷാദ് കോട്ടയം, നൗഷാദ് സിറ്റി ഫ്ലവര്‍, യാഖൂബ്, ഷാജഹാൻ മജീദ്, ജാനിസ് എന്നിവര്‍ പങ്കെടുത്തു.

‘ഇന്നത്തെ ലഹരി നാളത്തെ നാശം’ എന്നപേരില്‍ ഫോര്‍ക്ക മൂന്നുമാസമായി നടത്തി വരുന്ന കാമ്പയിനു കള്‍ ആറു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ട്രെഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയുംപറഞ്ഞു


Read Previous

അന്താരാഷ്ട്ര ആയുധ വിപണിയാണ് എല്ലാ യുദ്ധങ്ങൾക്കും ഹേതു: സത്യൻ മൊകേരി

Read Next

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »