Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജീവനും കൊണ്ടു രക്ഷപ്പെടുകയാണ്; 100 പേർ പൊലീസിൽ ജോലിക്ക് കയറിയാൽ 25 പേർ രാജിവയ്ക്കും’: മുൻ ഡിജിപി, ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു


ആലപ്പുഴ: പൊലീസ് സേനയിൽ ജോലിക്ക് കയറുന്നവർ ജോലി ഭാരത്തെ തുടർന്ന് രാജിവച്ചുപൊവുകയാണെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ജോലി ഭാരം താങ്ങാനാകാതെ ജീവനും കൊണ്ടു രക്ഷപ്പെടുകയാണ് പൊലീസുകാർ. ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.

‘രണ്ടു ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരി ക്കുന്നു.’

‘193 സബ് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിച്ചതിൽ 27 പേർ മാസങ്ങൾക്കകം ജോലി രാജിവച്ച് പ്യൂൺ, ക്ലർക്ക് ജോലികൾക്കു പോയി. 100 പേർ പൊലീസ് ജോലിക്കു കയറിയാൽ 6 മാസത്തിനകം 25 പേർ രാജിവച്ചു പോകുന്ന സ്ഥിതിയാണ്.- അലക്സാണ്ടർ ജേക്കബ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളന ത്തോട് അനുബന്ധിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read Previous

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ്: ഉയര്‍ന്ന ഫീസ് അടച്ചവര്‍ക്ക് തുക തിരികെ നല്‍കും; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ അക്കൗണ്ടിലെത്തും

Read Next

ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഓസ്ട്രേലിയക്ക് അഞ്ചാം സ്ഥാനം; ന്യൂസിലാൻഡ് നാലാമത്; ഇന്ത്യയ്ക്ക് 82-ാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »