Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐ.എസ്.എം സംസ്ഥാന സമ്മേളനം റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം ഒൿടോബർ 27, വെള്ളിയാഴ്ച


റിയാദ്: ഡിസംബർ 30, 31 ദിവസങ്ങളിലായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം ഒക്ടോബർ 27 വെള്ളി, റിയാദിൽ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, സെക്രട്ടറി യാസർ അറഫാത്ത്, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സെൻറർ ഭാരവാഹികൾ എന്നിവർ അറിയിച്ചു.

ഐഎസ്എം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം റിയാദിലെത്തിയ സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ, സെക്രട്ടറി യാസർ അറഫാത്ത് എന്നിവർക്ക് ഇസ്ലാഹി സെൻറർ പ്രവർത്തക സമിതി അംഗങ്ങൾ സ്വീകരണം നല്‍കുന്നു.

“ഖുദ്സ്, ചരിത്രം വർത്തമാനം” എന്ന പേരിൽ പ്രത്യേക സംവാദം പ്രചാരണ ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ഒക്ടോബർ 27, വെള്ളി, രാത്രി 8:00 മണിക്ക് റിയാദ് സലഫി മദ്റസയിൽ വെച്ച് നടക്കും. ശരീഫ് മേലെതിൽ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യും ബുസ്താനി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.
റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ,രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

കേരള നദ് വത്തുൽ മുജാഹിദിന് കീഴിൽ പ്രവർത്തിക്കുന്ന യുവജന സംഘടനയായ ഐ. എസ്. എം ന്റെ മൂന്നു പതിറ്റാണ്ടിനു ശേഷം നടക്കുന്ന യുവജനസമ്മേളനത്തിൽ ഇരുപതിനായിരം പേർ അണിനിരക്കും.”നേരാണ് നിലപാട്”‌ എന്ന തലക്കെട്ടിനു കീഴിൽ ആത്മീയത:ചൂഷണമല്ല,വിമോചനമാണ്,ശാസ്ത്രമല്ല വെറുപ്പുൽപാദനമാണ് നാസ്തികത,വിഷമാണ് വർഗീയത,ലിബറലിസം അധർമ്മമാണ് അടിവേര്, അധാർമ്മികത: പുരോഗമനമല്ല അരാചകത്വമാണ് എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യും. ലഹരിക്കെതിരെ ‌ എക്സിബിഷൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിദേശ പ്രതിനിധികൾക്കായ് പ്രത്യേക പവലിയനും സമ്മേളനത്തി നഗരിയിൽ ഒരുക്കും.

റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും എല്ലാവരെയും കുടുംബസമേതം പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ബത്ഹ ദഅവ & അവൈർനസ് സൊസൈറ്റി മലയാള വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.

മൂസ തലപ്പാടി, നൗഷാദ് അലി കോഴിക്കോട്, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സാജിദ് കൊച്ചി, ഫൈസൽ ബുഹാരി, ഷംസുദ്ദീൻ പുനലൂർ, ഫൈസൽ കുനിയിൽ, ഇഖ്ബാൽ വേങ്ങര, ഷുക്കൂർ ചേലാമ്പ്ര , അഷറഫ് തലപ്പാടി , സുബൈർ കൊച്ചി , കബീർ ആലുവ , ഉമർ ഖാൻ തിരുവനന്തപുരം, മുജീബ് ഒതായി, ഷംസീർ ചെറുവാടി, നിസാർ അരീക്കോട്, ആസിഫ്, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കൽ എന്നിവർ പങ്കെടുത്തു.


Read Previous

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിര്‍ദേശം

Read Next

മാതളനാരങ്ങയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ഗുളികകള്‍! സൗദിയില്‍ കുടുങ്ങിയത് വന്‍ റാക്കറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »