Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രാർത്ഥനകൾ നടത്തുന്നതിനിടെ ഗാസയിലെ സ്കൂളിലേക്ക് ഇസ്രായേൽ ആക്രമം; 100 പേർ കൊല്ലപ്പെട്ടു, ഒട്ടേറെപ്പേർക്ക് പരിക്ക്


കിഴക്കൻ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ കേന്ദ്രമായ സ്‌കൂളിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും നിവരധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹമാസ് നടത്തുന്ന ഗാസ സർക്കാർ മീഡിയ ഓഫീസ് അനുസരിച്ച് ആളുകൾ പ്രാർത്ഥന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

“ഫജ്ർ (പ്രഭാത) പ്രാർത്ഥനകൾ നടത്തുന്നതിനിടെ കുടിയിറക്കപ്പെട്ട ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം, ഇത് മരണസംഖ്യയിൽ അതിവേഗം വർദ്ധനവിന് കാരണമായി,” ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഗാസയി ലുടനീളമുള്ള നാല് സ്‌കൂളുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

ആഗസ്റ്റ് 4 ന്, ഗാസ സിറ്റിയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടു കയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റി യിലെ ഹമാമ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടി രുന്നു. ആഗസ്റ്റ് ഒന്നിന് ദലാൽ അൽ മുഗ്രബി സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ മരിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഫലസ്തീൻ സംഘടനയ്‌ക്കെതിരെ പൂർണ്ണ തോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം “ഹമാസ് കമാൻഡ് കൺട്രോൾ സെൻ്ററുകളിൽ” നിന്ന് പ്രവർത്തിക്കുന്ന പരിസരത്ത് “ഭീകരർ” ഉണ്ടെന്ന് ഉറപ്പിച്ച് ഇസ്രായേൽ ഗാസയിലുടനീളമുള്ള സ്കൂളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു

കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് 1200 പേരെ കൊല്ലുക യും 250 പേരെ ബന്ദികളാക്കുകയും ചെയ്‌തതിനെ തുടർന്ന് ആരംഭിച്ച 10 മാസം നീണ്ടുനിന്ന യുദ്ധത്തിൽ 40,000 ഫലസ്തീനികൾ ഗാസയിൽ മരിച്ചു. യുദ്ധത്തിൽ തകർന്ന തീരദേശ ഫലസ്തീൻ എൻക്ലേവിൽ വെടിനിർത്തലിന് നിരവധി റൗണ്ട് ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇതുവരെ ഒരു പുരോഗതിയും കൈവരിച്ചിട്ടില്ല. 


Read Previous

ഇത് സ്വാതന്ത്ര്യത്തിന്റെ ചായ’; ഭാര്യക്കൊപ്പമുള്ള പ്രഭാത സെല്‍ഫി പങ്കിട്ട് മനീഷ് സിസോദിയ

Read Next

ബംഗ്ലാദേശ് കലാപം: ഭീകരർ അടക്കം 1,200 തടവുകാർ രക്ഷപെട്ടു, ആയുധങ്ങളുമായി ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ബി.എസ്.എഫിന് മുന്നറിയിപ്പ് നല്‍കി, ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങും മകന്‍ സജീബ് വാസേദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »