Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞത് ശരിയായി, സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’


പാലക്കാട്:സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ ഇറങ്ങിയ ശേഷം കാറിന് പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് കുഴപ്പം പറ്റിയത്. അതില്‍ കൂടുതല്‍ എന്തുപറയാനാണ് ഞാന്‍?. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകില്‍ എപ്പോഴും ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോള്‍ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റില്‍ വച്ചിരിക്കും. ഞാന്‍ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകില്‍ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ’.

ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാന്‍ സംവിധായകനലല്ലോ കട്ട് പറയാന്‍. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകര്‍ പറയും. അത് ജനങ്ങളാണ്’ ഗണേഷ് കുമാര്‍ പറഞ്ഞു.


Read Previous

ഞങ്ങളാരും നിന്റെ നഗ്‌നതയിൽ ഭ്രമിക്കില്ല, അവയവദർശനം നടത്തി സായൂജ്യമടയില്ല; ഡോ. ഷിംനയുടെ കുറിപ്പ്

Read Next

ഒരാപത്തു വരുമ്പോൾ എല്ലാവരും ദൈവത്തിൽ അഭയം തേടും’; തഞ്ചാവൂർ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കുമെതിരെ കമൻറുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »