Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘അത് ഏറ്റത് രമ്യ ഹരിദാസ്’; യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും വിട്ടു നിന്ന് ചാണ്ടി ഉമ്മന്‍, അതൃപ്തി പ്രകടിപ്പിച്ച് കോഴിക്കോട് ഡിസിസി


കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ പരിപാടിയല്ല. രമ്യ ഹരിദാസ് ആണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റത്. രമ്യ ഹരിദാസിന്റെ ഫോട്ടോ ചേര്‍ത്തി ട്ടുള്ള പരിപാടിയാണ്. ദുബായില്‍ നിന്നും കോഴിക്കോട് എത്തിയത് പുലര്‍ച്ചെയാണ്. സ്വാഭാവികമായും തനിക്കും ക്ഷീണമില്ലേ ?. ഡിസിസി അധ്യക്ഷന്‍ പറഞ്ഞത് പാര്‍ട്ടിയില്‍ തീര്‍ത്തോളാമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ പരിപാടി തനിക്കില്ലായിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒറ്റ ദിവസത്തേക്ക് ദുബായില്‍ പോയിരിക്കുകയായിരുന്നു. വെളുപ്പിന് മൂന്നരയ്ക്കാണ് വിമാനത്താവള ത്തില്‍ ലാൻഡ് ചെയ്തത്. പരിപാടി ഏറ്റത് രമ്യ ഹരിദാസാണ്. സാഹചര്യം ഉണ്ടെങ്കില്‍ വരാമെന്നാണ് പറഞ്ഞത്. താൻ രാവിലെ അഞ്ചു മണിക്കാണ് കിടക്കുന്നത്. മാത്രമല്ല, ഈ പരിപാടിക്ക് മണ്ഡലം പ്രസി ഡന്റ് വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയില്‍ നിന്നും വിട്ടു നിന്നതിന് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും പരാതി നല്‍കുമെന്ന് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ചാണ്ടി ഉമ്മനെ ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. രാവിലെ ഡിസിസി പ്രസിഡന്റും ചാണ്ടി ഉമ്മനെ വിളിച്ചിരുന്നതായി യൂത്ത് കോണ്‍ ഗ്രസ് നേതാവ് പി പി റമീസ് പറഞ്ഞു. കോഴിക്കോട് ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പങ്കെടുക്കണമെന്ന് ചാണ്ടി ഉമ്മനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതാണ്. ബോധപൂര്‍വമാണ് പങ്കെടുക്കാതി രുന്നതെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാ ണെന്ന് കരുതുന്നില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജ നസമ്പര്‍ക്ക യാത്രയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നതാണ് വിവാദമായത്. ഇതിന്മേല്‍ ചര്‍ച്ച ചൂടു പിടിച്ചതിനിടെ ചാണ്ടി ഉമ്മന്‍ ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറുമായി ചര്‍ച്ച നടത്തി.


Read Previous

ട്രംപുമായി കൂടിക്കാഴ്ച, പിന്നാലെ അംഗരക്ഷകര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക്

Read Next

വിട്ടുനിൽക്കൽ; കമ്മ്യൂണിക്കേഷൻ ഗ്യാപ്പെന്ന് ചാണ്ടി ഉമ്മൻ; വിശദീകരണം തൃപ്തികരമെന്ന് ഡിസിസി പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »