Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്.പി എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്’; പൊലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്


തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്.പി സുജിത് ദാസ് നടത്തിയത് ഗുരുതര സർവീസ് ചട്ട ലംഘനമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുളളത്. പി. വി അൻവർ എംഎൽഎയെ എസ്.പി വിളിച്ച് പരാതി പിൻവലിക്കുന്നതിന് സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. ഇതിന്റെ ഓഡിയോ പുറത്ത് വന്നത് പൊലീസ് സേനയ്‌ക്കാകെ നാണക്കേടുണ്ടായി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നീങ്ങാൻ എംഎൽഎയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. സുജിത് ദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായതിനാലാണ് തിരുവ നന്തപുരം റെയ്‌ഞ്ച് ഡിഐജി സുജിത് ദാസിനെതിരെ അന്വേഷണം നടത്തിയത്.

പി.വി അൻവർ എംഎൽഎ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെതിരെയും ശക്തമായ ആരോപണമാണ് ഉന്നയിച്ചിരുന്നത്. ഇന്ന് അജിത്‌ കുമാറും മുഖ്യമന്ത്രിയും കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിൽ ഒന്നിച്ചെത്തുന്നുണ്ട്. ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇതിനിടെ സുജിത് ദാസിന്റെ അവധി ഇനിയും നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ അവധിയാണ് എസ്.പി എടുത്തിരുന്നത്. ഇത് ഇന്ന് അവസാനിക്കും. മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരം മുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണ ത്തെ തുടർന്നാണ് സുജിത് ദാസ് അവധിയിൽ പോയത്.


Read Previous

തിരിഞ്ഞുനോക്കി ചോദിച്ചു, കഴിഞ്ഞോ…?, മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ ഞെട്ടി അവതാരക, ഒടുവില്‍

Read Next

ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും, മരണ വാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്ന് ജോ ബൈഡന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »