Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജഗദീഷ് എ.എം.എം.എ ജനറല്‍ സെക്രട്ടറിയായേക്കും; മോഹന്‍ലാല്‍ എത്താത്തതിനാല്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി


കൊച്ചി: നാളെ നടത്താനിരുന്ന താര സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചു. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാലാണ് എക്‌സിക്യൂട്ടീവ് യോഗം വൈകാന്‍ കാരണമെന്നാണ് മറ്റ് ഭാരവാഹികള്‍ പറയുന്നത്. അതിനിടെ എ.എം.എം.എയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ആവശ്യവും ശക്തമാണ്.

ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്. ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന ഭാരവാഹി എന്ന നിലയി ല്‍ ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്.

ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. ഏത് മേഖല യിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തു വരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘത്തി ന്റെ യോഗം നാളെ ചേര്‍ന്നേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്.


Read Previous

പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു; വാഹനം തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വെടിവെച്ചു കൊന്നു

Read Next

ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലേക്കുള്ള യാത്ര; സംഘത്തിൽ മലയാളത്തിന്റെ മരുമകളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »