ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് പാക് ഐഎസ്ഐ ഏജന്റിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാൾ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ(Indian Embassy in Moscow) ജോലി ചെയ്തിരുന്നതായാണ് വിവരം. ഹാപൂര്‍ സ്വദേശിയായ സത്യേന്ദ്ര സിവാള്‍ ആണ് പിടിയിലാത്. 2021 മുതല്‍ എംബസിയില്‍ നിയമിതനാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ എംടിഎസ് (മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്) ആയി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.

മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാരനെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് ലഭിച്ച സൂചനയുടെ അടിസ്ഥാനമാക്കിയായിരുന്നു നീക്കം. ഇയാളെ കസ്റ്റഡിയിലെടുത്ത യുപി എടിഎസിന് ആദ്യം തൃപ്തികരമല്ലാത്ത ഉത്തരങ്ങളാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ചാരപ്രവര്‍ത്തനം നടത്തിയെന്ന് സമ്മതിക്കുകയും മീററ്റില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പണം നല്കി വശീകരിക്കാറുണ്ടെന്ന് സത്യേന്ദ്ര സിവാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യം എന്നിവയെ കുറിച്ചുള്ള നിര്‍ണായ കവും രഹസ്യാത്മകവുമായ വിവരങ്ങള്‍ ഐഎസ്ഐ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൈമാറിയതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
