Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജേര്‍ണലിസം പരിശീലന കോഴ്‌സ്; റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അപേക്ഷ ക്ഷണിച്ചു


റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയാ എന്നിവയാണ് പാഠ്യപദ്ധതി. പത്ത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മ മാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കാണ് പ്രവേശനം. വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ക്യാമറ, മൊബൈല്‍ ഫോണ്‍ ഷൂടിംഗ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ആംഗറിംഗ് ആന്റ് വോയ്‌സ് ഓവര്‍, ഫോട്ടോ ജേര്‍ണലിസം,

പത്രസ്വാതന്ത്ര്യം, മീഡിയാ എതിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ യുഗത്തിലെ മാധ്യമ പ്രവര്‍ത്തനം, അഡ്‌വര്‍ടൈസിംഗ് ആന്റ് ബ്രാന്റ് മാനേജ്‌മെന്റ്, ജനറേറ്റീവ് എഐ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. തിയറി ക്ലാസുകള്‍ക്കു പുറമെ സ്റ്റുഡിയോ പ്രയോജനപ്പെടുത്തി പ്രായോഗിക പരിശീലനവും നല്‍കും. ആറുമാസം ദൈര്‍ഘ്യമുളള കോഴ്‌സ് വാരാന്ത്യങ്ങളില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിലും വ്‌ളോഗിങ്ങിലും അഭിരുചിയുളളവര്‍ക്കു അനുയോജ്യമായ രീതിയിലാണ് പാഠ്യപദ്ധതി.

മലയാളം മാധ്യമമായ കോഴ്‌സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ പ്രവേശനം. അഭിരുചിയുളളവര്‍ മാത്രം ബന്ധപ്പെടുക: 0501650570, 0534859703 (വാട്‌സ്ആപ്)


Read Previous

പിആര്‍ പരിപാടി വെറുപ്പ് മറികടക്കാന്‍; മോഹന്‍ലാലിനുള്ള ആദരം ശബരിമല വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം’

Read Next

ഇഖാമ ഇല്ലെങ്കിലും രാജ്യം വിടാം; അവസരവുമായി സൗദി തൊഴിൽ വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »