ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ചേമഞ്ചേരി: രോഗവും പ്രയാസങ്ങളും സഹിക്കുന്ന നിരവധി മനുഷ്യർക്ക് താങ്ങും തണലുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെന്റര്‍ ഈയൊരു ഓണ കാലത്ത് പ്രയാസം അനുഭിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് ആകുന്നതിനു വേണ്ടി 250 രൂപ ചലഞ്ച് എന്ന പദ്ധതിയുമായി ജനങ്ങളുടെ മുന്‍പിലേക്ക് വരുകയാണ്. വൃക്ക രോഗം ബാധിച്ചവരുടെ ഡയാലിസിസ് ചിലവിലേക്കായി വലിയൊരു തുകയാണ് എല്ലാ ദിവസവും വേണ്ടിവരുന്നത് അവരുടെ ചികിസക്ക് പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിട്ടാണ് പുതിയ ചലഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്.
സിറ്റി ഫ്ലവര്‍ എം ഡി അഹമ്മദ് കോയ പ്രസിഡണ്ട് ആയി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെൻ്ററിൽ നിന്ന് 52 പേർക്ക് ഡയാലിസിസ് ചികിത്സ നല്‍കുന്നുണ്ട് കൂടാതെ 40ഓളം ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവും സെന്ററില്‍ നല്‍കിവരുന്നുണ്ട്. കരുണ വറ്റാത്തവരുടെ സഹായം ഉണ്ടെങ്കിലെ അവരുടെ ജീവിതം കൈപിടിച്ചുയര്‍ത്താന്‍ സാധിക്കൂ, ഈ വരുന്ന പൊന്നോണത്തിന് മുറ്റത്ത് മാത്രമല്ല,നമ്മുടെ മനസ്സിലും ഒരു പൂക്കളം തീർക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ള 250 ചലഞ്ച് എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
