ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കേളി കലാ സംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബത്ഹ ഏരിയയുടെ പത്താമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ കേളി ക്വിസ് മത്സരം “കേളി ക്വിസ്റ്റ് 2025” എന്ന പേരിൽ സംഘടിപ്പിച്ചു . ബത്ഹ ലൂഹ ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മറ്റി കൺവീനറുമായ ഷാജി റസാഖ് നിർവ്വഹിച്ചു . ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിന് സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദ്ദീൻ സ്വാഗതമാശസിച്ചു .
കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ , ബത്ഹ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ് , കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാമകൃഷ്ണൻ , ഏരിയ ട്രഷററും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജു തായമ്പത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു . കേന്ദ്ര സാംസ്കാരിക സമിതി ജോയിന്റ് കൺവീനറും ബത്ഹ ബി ജോയിന്റ് സെക്രട്ടറിയുമായ മൂസ കൊമ്പൻ ക്വിസ് മത്സരത്തിന്റെ അവതാരകനായി. അസീസിയ, ബത്ഹ,ബദിയ, മലാസ്, സുലൈ, സനയ അർബൈൻ , എന്നീ ഏരിയകളും കുടുംബവേദിയും മത്സരത്തിൽ പങ്കെടുത്തു .
അത്യന്തം വാശിയേറിയ മത്സരത്തിൽ മലാസ് ഏരിയയെ പ്രതിനിധീകരിച്ച സുജിത്തും , ലബീബും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി , നാസർ കാരക്കുന്നും , റീജേഷ് രയരോത്തും അടങ്ങിയ സുലൈ ഏരിയ ടീം രണ്ടാം സ്ഥാനവും , ലജീഷ് നരിക്കോടും, ശശി കാട്ടൂരും അടങ്ങിയ അസീസിയ ഏരിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി . സുധീഷ് തറോൽ , സൗബീഷ് എന്നിവർ സ്കോറർമാരായി പ്രവർത്തിച്ചു .ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ ഏരിയ കമ്മറ്റി അംഗങ്ങൾ. യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങി നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.
