Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസുഖ ബാധിതനായ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായി കേളി


റിയാദ് : വർക്ക്‌ഷോപ്പ് ജോലിക്കായി സൗദിയിൽ എത്തി ദുരിതത്തിലായ യു പി സ്വദേശി ഫർമാന് തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. 2019 പകുതിയോടെയാണ് ഫർമാൻ റിയാദിലെ അൽഖർജിൽ വെൽഡറായി ജോലിക്കെത്തുന്നത്. അറുമാസത്തോളം സ്പോൺസറുടെ കീഴിൽ ജോലി ചെയ്തെങ്കിലും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. രണ്ടു മാസത്തിലൊരിക്കൽ തുച്ഛമായ വേതനം നൽകി ജോലി ചെയ്യിപ്പിക്കുന്ന അവസ്‌ഥയാണ്‌ ഉണ്ടായിരുന്നത്. ആറു മാസത്തിന് ശേഷം കൊറോണ മഹാമാരി പൊട്ടി പുറപ്പെട്ടതിനെ തുടർന്ന് ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പ് അടച്ചു പൂട്ടി. ജോലിയില്ലെങ്കിൽ, തന്നെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും ഉടൻ മറ്റൊരു വർക്ഷോപ്പ് തുറക്കുമെന്നും ജോലിയിൽ തുടരണമെന്നും അറിയിക്കുകയായിരുന്നു.

ഫർമാനുള്ള യാത്രാ രേഖകൾ അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ നൗഫൽ പതിനാറുങ്ങൽ രക്ഷാധികാരി സമിതി അംഗം അബ്ദുൾ കലാം എന്നിവർ കൈമാറുന്നു

ശമ്പളകുടിശ്ശിക പോലും നൽകാതിരുന്നതിനാൽ ഭക്ഷണത്തിനും മറ്റ് നിത്യ ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി. തുടർന്ന് ജോലി നഷ്ട്ടപെട്ട ഫർമാൻ സുഹൃത്തുകളുടെ സഹായത്താൽ കെട്ടിട നിർമാണ ജോലികൾ ചെയ്തു തുടങ്ങി. ആറു മാസത്തോളം കാത്തിരുന്നിട്ടും സ്പോൺസറുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല ഇഖാമയുടെ കാലാവധി അവസാനി ക്കുകയും ചയ്തു. പുതിയ ഇഖാമ അടിച്ചു നൽകാൻ സ്പോൺസർ തയ്യാറായതുമില്ല. കൊറോണ കാലഘട്ടമായതിനാൽ ചെയ്തിരുന്ന കെട്ടിടനിർമാണ ജോലിയും ഇല്ലാതായി. നാട്ടിൽ പോകാനുള്ള വഴികൾ തേടിയപ്പോൾ ഇഖാമ ഇല്ലാത്തതും കൊറോണ മഹാമാരിയെ തുടർന്നുള്ള അടച്ചിടലും തടസ്സമായി. സുഹൃത്തുക്കളുടെ സഹായത്താൽ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്നര വർഷത്തോളം ഈയൊരു അവസ്ഥ തുടർന്നു .

കൊറോണയിൽ നിന്നും രാജ്യം പതിയെ മുക്തമായതോടെ ജോലികൾ ലഭിച്ചു തുടങ്ങി. ഇഖാമ ഇല്ലാത്തതിനാൽ ഏതുസമയവും പിടിക്കപ്പെടുമെന്ന ഭയപ്പാടോടെയാണ് കിട്ടിയ ജോലികൾ ചെയ്തിരുന്നത്. അതിനിടെ അസുഖബാധിതനായി കിടപ്പിലായി.തുടർന്നാണ് ഫർമാന്റെ വിവരങ്ങൾ സുഹൃത്തുക്കൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുന്നത്. കേളി വിഷയം ഏറ്റെടുക്കുകയും ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും , ഇന്ത്യൻ എംബസ്സിക്ക് വിവരങ്ങൾ കൈമാറുകയും ചയ്തു. തുടർന്ന് എംബസി തർഹീൽ മുഖേന നാട്ടിൽ പോകുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി നൽകി. തർഹീലിൽ അടക്കേണ്ട പിഴതുകയായ ആയിരം റിയാലും ടിക്കറ്റിനുള്ള പണവും അൽഖർജിലെ സുമനസ്സുകളിൽ നിന്നും കേളി കണ്ടെത്തി നൽകി.

എംബസ്സിയിൽ നിന്നും ലഭിച്ച യാത്രാ രേഖകൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ നൗഫൽ പതിനാറുങ്ങൽ രക്ഷാധികാരി സമിതി അംഗം അബ്ദുൾ കലാം എന്നിവർ ഫർമാന് കൈമാറി.


Read Previous

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യ കയറ്റുമതി അവസാനിപ്പിച്ചതോടെ സൗദി അടക്കം വിവിധ രാജ്യങ്ങളിൽ സവാളക്ക് വൻ വിലക്കയറ്റം

Read Next

ലുലു സൗദി: ഇന്ത്യാ ഫെസ്റ്റിവലിന് തുടക്കമായി; ഇന്ത്യാ-സൗദി സൗഹൃദ പാതയില്‍ ലുലു സൃഷ്ടിച്ച കാലോചിത മാറ്റങ്ങളെ പ്രശംസിച്ച് അംബാസിഡര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »