Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി കുടുംബവേദിക്ക് പുതിയ നേതൃത്വം; ശ്രീഷ സുകേഷ് പ്രസിഡണ്ട്‌, ഷഹീബ വികെ ജനറല്‍സെക്രട്ടറി



റിയാദ്: സ്ത്രീധന നിരോധനം പൂർണ്ണ അർഥത്തിൽ നടപ്പാക്കാൻ യുവത്വം തന്നെ മുന്നിട്ടിറങ്ങണമെന്നും, വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം അതിന്റെ യഥാർത്ഥ അർഥത്തിലും ബോധ്യത്തിലും ഉൾക്കൊള്ള ണമെന്നും, വിവാഹത്തോടെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഉമേഷ് കളരിക്കൽ പറഞ്ഞു.

കേളി കുടുംബവേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാർ നൽകുന്ന സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും ആ വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കാനത്തിൽ ജമീല നഗറിൽ നടന്ന സമ്മേളനത്തിൽ ഷഹീബ വി.കെ. ആമുഖ പ്രസംഗം നടത്തി. ദമാം നവോദയ കിഴക്കൻ മേഖല ട്രഷറർ ഉമേഷ് കളരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. താൽക്കാലിക അധ്യക്ഷ പ്രിയ വിനോദ് സമ്മേളന സബ്‌കമ്മറ്റി പാനൽ അവതരിപ്പിച്ചു.

പ്രസീഡിയം അംഗങ്ങളായി പ്രിയ വിനോദ്, സുകേഷ് കുമാർ, ഷഹീബ വികെ, ലക്ഷ്മി പ്രിയ എന്നിവരെ തെരഞ്ഞെടുത്തു. സിബ കൂവോട്, ശ്രീഷ സുകേഷ്, സിജിൻ കുവള്ളൂർ, ഗീത ജയരാജ്, സജീന വിഎസ് എന്നിവർ സ്റ്റിയറിങ് കമ്മിറ്റിയിലും, ദീപ രാജൻ, സീന സെബിൻ, വർണ ബിനുരാജ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയിലും, വിദ്യ ജിപി, അൻസിയ, വിജില ബിജു, സന്ധ്യ രാജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയിലും പ്രവർത്തിച്ചു. ജയകുമാർ, സമീർ, ഷംഷാദ് എന്നിവർ പ്രമേയ കമ്മിറ്റിയിലും, ജയരാജ് എം.പി., അനിൽ അറക്കൽ, അനിരുദ്ധൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയിലും അംഗങ്ങളായി.

സെക്രട്ടറി സിബ കൂവോട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീഷ സുകേഷ് വരവ്–ചിലവ് കണക്കും അവതരിപ്പിച്ചു. പൊതു ചർച്ചകൾക്ക് സെക്രട്ടറി, ട്രഷറർ എന്നിവർ മറുപടി നൽകി. സീന സെബിൻ, വിജില ബിജു, ശാരിക, ഷംഷാദ്, സമീർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

സമ്മേളനത്തിൽ പ്രസിഡന്റായി ശ്രീഷ സുകേഷിനെയും, വൈസ് പ്രസിഡന്റുമാരായി അനിതാ ലീലാമണി, ജയകുമാർ പുഴക്കൽ എന്നിവരെയും, സെക്രട്ടറിയായി ഷഹീബ വികെയെയും, ജോയിന്റ് സെക്രട്ടറിമാരായി വിജില ബിജു, ദീപ രാജൻ എന്നിവരെയും, ട്രഷററായി സീന സെബിനെയും, ജോയിന്റ് ട്രഷററായി ഗീത ജയരാജിനെയും തെരഞ്ഞെടുത്തു. ജയരാജ് എം.പി. സെക്രട്ടറിയേറ്റ് അംഗമായി. സിബ കൂവോട്, പ്രിയ വിനോദ്, സജീന വി.എസ്., സുകേഷ് കുമാർ, വർണ ബിനുരാജ്, ഷിനി നസീർ, സന്ധ്യ രാജ്, സോവിന എൻ.കെ., അൻസിയ, സമീർ, ഷംഷാദ്, രജിഷ നിസാം എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റി സമ്മേളനം തിരഞ്ഞെടുത്തു.


Read Previous

ഹരി എസ് നായർക്ക് കേളി യാത്രയയപ്പ് നൽകി.

Read Next

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3 കോടിയിലേറെ നഷ്ടം?; ഫണ്ട് വിനിയോഗത്തില്‍ അവ്യക്തത, ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍; 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »