Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം’ 2025, ഏപ്രിൽ 11 വെള്ളിയാഴ്ച ലുലു മലാസില്‍ നടക്കും


കേളി മെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2025 ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി വർഷന്തോറും നടത്തുന്ന ”ജീവസ്പന്ദനം 2025”മെഗാ രക്തദാന ക്യാമ്പ്’ ഏപ്രിൽ 11 വെള്ളിയാഴ്ച നടക്കുമെന്നും. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കു ന്നത്.കേളി സിൽവർ ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ അതി വിപുലമായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കേളി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി

തുടർച്ചയായി കഴിഞ്ഞ ഏഴു വർഷവും റിയാദ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന ക്യാമ്പ്, ഇത്തവണ റിയാദിൽ സംഘടിപ്പിക്കുന്നതിനോടൊപ്പം തന്നെ റിയാദിന്റെ പരിസര പ്രദേശങ്ങളായ അൽഖർജ്, മജ്മ, അൽ ഖുവയ്യ, ദവാത്മി എന്നിവിടങ്ങളിലും സമാന്തരമായി ക്യാമ്പ് നടക്കുമെന്നും കേന്ദ്രീകരിച്ചും വികേന്ദ്രീ കരിച്ചും നടത്തുന്നതിലൂടെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെകൂടി രക്തദാന ത്തിൽ പങ്കാളികളാക്കുകയും കൂടുതൽ യൂണിറ്റ് രക്തം ശേഖരിക്കുകയുമാണ് കേളി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു പറഞ്ഞു.

കേളി അംഗങ്ങൾക്കും, കുടുംബ വേദി അംഗങ്ങൾക്കും പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാമ്പിൽ പങ്കുചേരാറുണ്ട്. തുടർച്ചയായി എട്ടാമത് വർഷമാണ് കേളി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം റിയാദ് ബ്ലഡ് ബാങ്കിന് പുറമെ സൗദി മിലിറ്ററി ആശുപത്രിയും രക്തത്തിനായി കേളിയെ സമീപിച്ചിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

2016 മുതലാണ് വാർഷിക ക്യാമ്പ് എന്നതരത്തിൽ കേളി വലിയ തോതിൽ രക്തദാനം ചെയ്യാനാരംഭിച്ചത്. കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് 2020-ൽ മാത്രമാണ് രക്തദാന ക്യാമ്പ് നിർത്തി വെച്ചിരുന്നത്.
അതിന് മുമ്പ് ആവശ്യക്കാർക്കനുസരിച്ച് വിവിധ ആശുപത്രിയിൽ നൽകി വരുന്ന പതിവായിരുന്നു കേളി സ്വീകരിച്ചിരുന്നത്. നിലവിൽ വാർഷിക ക്യാമ്പിന് പുറമെ രോഗികളുടെ ആവശ്യാർത്ഥം വിവിധ പ്രദേശങ്ങളിൽ വർഷത്തിൽ 100 യൂണിറ്റിൽ കുറയാത്ത രക്തം നൽകി വരുന്നുണ്ട്.

ഈ വർഷം 2000 യൂണിറ്റ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. വിപുലമായ സജീകരണങ്ങൾക്കായി.മധു പട്ടാമ്പി കൺവീനറായും , ജോയിന്റ് കൺവീനറായി നാസർ പൊന്നാനി, ചെയർമാൻ നസീർ മുള്ളൂർക്കര, വൈസ് ചെയർമാൻ എബി വർഗീസ് എന്നിവരുടെ 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി പ്രവര്‍ത്തിച്ചുവരുകയാണ്

രെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കേളി പ്രവർത്തകരോടൊപ്പം കേളി കുടുംബ വേദി പ്രവർത്തകരും കൈകോർക്കും. നാലുവർഷമായി മലാസ് ലുലു ഹൈപ്പർ മാർക്കറ്റാണ് ക്യാമ്പ് നടത്തുന്നതിനുള്ള വേദി യാകുന്നത് വിദൂര പ്രദേശങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ യൂണിറ്റായിരിക്കും രക്തം സ്വീകരിക്കുക റിയാദ് . കേന്ദ്രീകരിച്ചുള്ള ക്യാമ്പ് മലാസ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ താഴെ ഭാഗത്ത് ഒരേ സമയം 20 യൂണിറ്റ് രക്തം ശേഖരിക്കാനും പുറത്ത് മൊബൈൽ യൂണിറ്റിൽ രണ്ട് ബസ്സുകളി ലായി ഒരേ സമയം 16 യൂണിറ്റ് രക്തം ശേഖരിക്കാനും കഴിയും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണിവരെ നീണ്ടു നിൽക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി ചെയർ മാൻ നസീർ മുള്ളൂർക്കര (0502623622) ജോയിന്റ് കൺവീനർ നാസർ പൊന്നാനി ( 0506133010) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു

വാർത്ത സമ്മേളനത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ്‌ കണ്ണപുരം ട്രഷറർ ജോസഫ് ഷാജി,സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ പങ്കെടുത്തു.


Read Previous

വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാം, സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ രാജ്യവിരുദ്ധതയില്ല

Read Next

വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടിക്കു തൊട്ടുപിന്നിൽ പുലി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »