Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു


റിയാദ് : കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസഷൻ (കിയോസ്‌) കിയോസ്‌ ഫെസ്റ്റ് 2024എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു .വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു

ചെയർമാൻ ഡോക്ടർ സൂരജിൻറ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം രക്ഷാധികാരി ഹുസൈൻ അലി ഉത്‌ഘാടനം ചെയ്തു. ജോയിൻറ് കൺവീനർ അൻവർ , വൈസ് ചെയർമാൻ ഇസ്മായിൽ കണ്ണൂർ, അബ്ദുൽമജീദ്, പി വി അബ്ദുൽരഹ്മാൻ എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു

സമ്മേളന സദസ്സിൽ വെച്ച് റിയാദിൽ ജനകീയനും മൂന്ന് പതിറ്റാണ്ടിനു മേലെയായി ആതുര സേവന രംഗത്ത് പ്രഗത്ഭനുമായ അൽ അമൽ മെഡിക്കൽ സെൻറ്ററിലെ മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോക്ടർ രാമചന്ദ്രൻ അരയാക്കണ്ടി തലശ്ശേരിയേയെ ഓര്‍മ ഫലകം നല്‍കി ചെയർമാൻ ഡോക്ടർ സൂരജ് ആദരിച്ചു . കിയോസിൻറ്റെ ഏപ്രിൽ ഒന്ന് 2025 മുതൽ 31 മാർച്ച് 2026 വരെ കാലാവധിയുള്ള അംഗത്വ വിതരണത്തിന് തുടക്കംകുറിച്ച് ഡോക്ടർ രാമചന്ദ്രൻ ആദ്യ അംഗത്വം എടുത്ത് ഉത്ഘാടനം ചെയ്തു. ട്രഷറർ ശാക്കിർ കൂടാളി ചടങ്ങിന് നന്ദി പറഞ്ഞു

തുടർന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി, നൃത്ത നൃത്തങ്ങൾ മാജിക് ഷോ ,തിരുവാതിര കൂടാതെ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ ശാസ്താംകോട്ട ഡി ബി കോളേജിലെ അലിഫ് മുഹമ്മദിൻറ്റെ ഓർക്കസ്ട്ര, വര്‍ണ്ണാഭമായ പൂക്കളം വടക്കൻ കേരളത്തിൻറെ തനതു രൂപമായ തെയ്യവും വാദ്യ അകമ്പടിയോടെ മാവേലി എഴുന്നുള്ളത്ത് എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി നടന്നു. കുട്ടികൾക്കായി മിട്ടായി പെറുക്കൽ ,സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ വടം വലി മത്സരവും അരങ്ങേറി

പ്രഭാകരൻ, അനിൽ ചിറക്കൽ നസീർ മുതുകുറ്റി, ലിയാഖത്, സൈഫു,,അബ്ദുൾറസാഖ് ,അൻവർ , ബഷീർജോയ്, നവാസ്,,രാഗേഷ്, രാഹുൽ, റജീസ്‌, ഷഫീഖ്, ഷൈജു പച്ച ,വരുൺ, വിഗേഷ്, വിപിൻ, പുഷ്പദാസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.


Read Previous

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്; അഞ്ചിടത്ത് ഓറഞ്ച്; മുന്നറിയിപ്പിൽ വീണ്ടും മാറ്റം

Read Next

മുസ്ലീം ലീഗ് ശബ്ദമില്ലാത്തവർക്കൊപ്പം നിന്ന പ്രസ്ഥാനം-ഹസീം ചെമ്പ്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »