Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലാ വിസ്മയമായി കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് ആർട്സ് ഫെസ്റ്റ് – ആർട്ടിഫൈ 2025


റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഈ വർഷത്തെ ആർട്സ് ഫെസ്റ്റ് ആർട്ടിഫൈ 25 അതി വിപുലമായ പരിപാടികളോടെ അരങ്ങേറി. മലാസിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു . ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു.

സൗദി കലാകാരൻ ഹാഷിം അബ്ബാസ് മുഖ്യധിതിയായിരുന്നു… മലയാളം ഹിന്ദി ഗാനങ്ങൾ ആലപിച്ച് അദ്ദേഹം സദസ്സിനെ കയ്യടക്കി.. യൂറോ പ്പിലെ പ്രമുഖ യൂനിവേഴ്സിറ്റിയിൽ ഫയർ ആൻഡ് സേഫ്റ്റിയിൽ ബിരുദാനന്തര ബിരുദ കോഴ്സിന് സ്കോള ർഷിപ്പോടെ പഠിക്കാൻ അവസരം ലഭിച്ച മുഫീദ്നെ ചടങ്ങിൽ ആദരിച്ചു. പരിപാടിയുടെ പേരായ ആർട്ടി ഫൈ നിർദേശിച്ച ജുഹൈന മഖ്ബൂൽനെ പ്രത്യേക സമ്മാനം നൽകി..

പ്രായ ഭേദമന്യേയുള്ള കലാ പരിപാടികളിലെ പ്രാതിനിധ്യം ഏവർക്കുംആവേശം നൽകുന്നതായിരുന്നു .. കലാലയ ഓർമകളാൽ ഗൃഹാതുരത്വമുണർത്തുന്ന വിവിധ പ്രകടനങ്ങളാൽ ആർട്ടിഫൈ ശ്രദ്ധേയ മായി..കെ ഇ എഫ് ബാൻഡ് ആയ ഓളം ഗായകർ അവതരിപ്പിച്ച ഗാന വിരുന്ന്.. ക്ലാസിക്കൽ വെസ്റ്റേൺ ഡാൻസ്, ഡ്രാമ, മൈം,കാലിഗ്രാഫി, ഫാഷൻ പരേഡ് എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷ ണങ്ങൾ.

പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ സ്റ്റീൽ ഫോഴ്സ് കമ്പനി പ്രതിനിധികൾ അവരുടെ ബിസിനസ് മേഖലകൾ പരിജയപ്പെടുത്തി.. അതോടൊപ്പം കെ ഇ എഫ് ഫുട്ബോൾ ടീമിന്റെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു .. ആർട്ടിഫൈ 25 ന്റെ മറ്റു സ്പോൺസർമാരായവർക്കുള്ള പ്രത്യേക മെമന്റോ നൽകി ആദരിച്ചു. റാഫിൾ ഡ്രോ വിജയികൾക്ക് വിവിധ സമ്മാനങ്ങൾ കൈമാറി.. ആർട്സ് കമ്മിറ്റി ഭാരവാഹികളായ അജയ് ശങ്കർ, അമ്മു എസ് പ്രസാദ് എന്നിവർ നന്ദിയർപ്പിച്ചു സംസാരിച്ചു.. കെ ഇ എഫ് റിയാദ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സംഘാടന മികവും നേതൃ പാടവവും പരിപാടികളിൽ പ്രകടമായി..


Read Previous

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ രക്തദാന ക്യാമ്പ്. നിരവധി പേര്‍ രക്തം നല്‍കി

Read Next

നമ്മൾസ്” ചാവക്കാട് സോക്കർ ലീഗ് സീസൺ 1 സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »