Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചു’; ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി


ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം. മുന്നില്‍ പോകുകയായിരുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓണവില്‍പ്പന മുന്നില്‍ കണ്ട് എത്തിച്ച തുണിക്കെട്ടുകള്‍ കടയ്ക്കുള്ളില്‍ വച്ചിരുന്നു. ഭാഗ്യത്തിന് സ്‌കൂട്ടര്‍ ഇതില്‍ തട്ടി നിന്നത് കൊണ്ടാണ് ആര്‍ക്കും അത്യാഹിതം സംഭവി ക്കാതിരുന്നത്. ഹരിപ്പാട്ട് സ്വദേശികളാണ് ദമ്പതികള്‍. കടയില്‍ തുണി വാങ്ങാന്‍ എത്തിയവരും മറ്റും ഉള്ള സമയത്തായിരുന്നു സംഭവം. സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് പാഞ്ഞുവരുന്നത് കണ്ട് തുണി വാങ്ങാന്‍ എത്തിയവരും കടയിലെ ജീവനക്കാരു ഒരു നിമിഷം നടുങ്ങിപ്പോയി.


Read Previous

കോട്ടയത്ത് ‘അരളിയില ജ്യൂസ്’ കഴിച്ച ഗൃഹനാഥൻ മരിച്ചു

Read Next

മട്ടൻ കറിയിൽ കഷ്ണങ്ങൾ കുറവ്; വിവാഹ വീട്ടിൽ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »