Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.എം.സി.സി സാഹിതി കലാ സാംസ്‌ക്കാരിക വേദി പുസ്തകപരിചയം സംഘടിപ്പിച്ചു. 


റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ കെ.എം.സി.സിയുടെ ഉപവിഭാഗമായ സാഹിതി കലാ സാംസ്‌ ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘രണ്ട് പുസ്തകങ്ങൾ’ എന്ന പേരിൽ വിവിധ പുസ്തകങ്ങളെ ആധാര മാക്കി സംഘടിപ്പിച്ച പുസ്തകപരിചയ പരിപാടി ശ്രദ്ധേയമായി. എം. ഐ. തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകത്തെ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ പരിചയപ്പെടുത്തി.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെടുന്ന ഈ കൃതി, മുസ്ലിം സമുദായം, ജനാധിപത്യം, ഇസ്ലാമികം, രാഷ്ട്രീയ ദൗത്യബോധം തുടങ്ങിയ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന അപൂര്‍വ രാഷ്ട്രീയ ദര്‍ശനഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് പുസ്തകം മറുപടി നല്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, താൻ രചിച്ച ‘മിയ കുള്‍പ്പ’ എന്ന നോവലിനെ സംബന്ധിച്ചും വായനയുടെ പ്രാധാന്യവും വിവിധ എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ വരച്ചുകാട്ടിയ വായനാ വൈവിദ്ധ്യങ്ങളെയും വളരെ ഹൃദ്യമായി അവതരിപ്പിച്ചു.

സലീം പള്ളിയിൽ നോവലിന്റെ പുസ്‌തക പരിചയം നടത്തി. കോവിഡ് ബാധിച്ച് അത്യാസന്ന നിലയി ലായി ത്തീർന്നുവെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രവാസിയായ കുഞ്ഞുമോന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട ഈ നോവല്‍ ശ്രദ്ധേയമായ വായനാനുഭവം നല്‍കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാഹിതി കലാ സാംസ്‌കാരിക വേദി ചെയര്‍മാന്‍ സലീം ചാലിയം അദ്ധ്യക്ഷത വഹിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, അബ്ദുറഹിമാന്‍ ഫറോക്ക് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങല്‍, ട്രഷറര്‍ റാഷിദ് ദയ എന്നിവർ നല്‍കി.

സാഹിതി കണ്‍വീനര്‍ താജുദ്ധീന്‍ ചേനോളി പ്രാര്‍ത്ഥനാഗാനവും കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈ സല്‍ പൂനൂര്‍ സ്വാഗതവും സാഹിതി വൈസ് ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ജാഫര്‍സാദിഖ് പുത്തൂര്‍മഠം, അബ്ദുല്‍ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, കുഞ്ഞോയി കോടമ്പുഴ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഫൈസല്‍ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയ നേതാക്കൾ നേതൃത്വം നല്‍കി.


Read Previous

ഇന്ദുലേഖ; മലയാളത്തിലെ ലക്ഷണം കെട്ട നോവല്‍, നവോത്ഥാന ആശയങ്ങളൊന്നുമില്ല, ചില്ല മെയ്‌ മാസ വായന

Read Next

പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »