Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലാത്തിയും തോക്കും മാത്രമല്ല അറിയുക; സ്‌റ്റെതസ്‌കോപ്പുമായി പരിശോധനയ്ക്ക് റൂറല്‍ എസ്പി; അമ്പരന്ന് പൊലീസുകാര്‍


കൊച്ചി: ആതുരശുശ്രൂഷ എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളിലൊന്നാണ്. ആരോഗ്യ പരിശോധനയ്ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് രംഗത്തിറങ്ങിയാലോ. അത്തരമൊരു അവിസ്മരണീയ സന്ദര്‍ഭത്തിനാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സാക്ഷ്യം വഹിച്ചത്.

എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് സഹപ്രവര്‍ത്തക രായ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കിയത്. ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും റൂറല്‍ എസ്പി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

ഉത്തര്‍ പ്രദേശ് സ്വദേശിയായ വൈഭവ് സക്‌സേന, ഝാന്‍സി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. 2013 വരെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തു. പിന്നീടാണ് യുപിഎസ് സി പരീക്ഷ പാസ്സായി ഐപിഎസില്‍ പ്രവേശിക്കുന്നത്.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും അപ്പോളോ ആശുപത്രിയും സംയുക്തമായിട്ടാണ് ആലുവ വൈഎംസിഎയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വൈദ്യപരിശോധ നയ്ക്കായി എത്തി.


Read Previous

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; കുറുവാ ദ്വീപ് ജീവനക്കാരന് പരിക്ക്; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

Read Next

ആക്രമണങ്ങള്‍ക്ക് മാപ്പില്ല, അംഗീകരിക്കാനാവില്ല’; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മരണത്തില്‍ അപലപിച്ച് യുഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »