Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി


തിരുവനന്തപുരം: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. നിലവില്‍ കൊല്ലത്തു നിന്നുള്ള ലോക്‌സഭാംഗമാണ് എന്‍ കെ പ്രേമചന്ദ്രന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്നും വിജയിച്ചത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വ ത്തിലുള്ള ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രനും ആര്‍എസ്പിയും പിന്നീട് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണ് യുഡിഎഫിലെത്തുന്നത്.

പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കഴിഞ്ഞദിവസമാണ് സമ്മാനി ച്ചത്. പ്രേമചന്ദ്രന് മുമ്പ് രണ്ടു തവണ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. എന്‍ മുകേഷ്, സി എസ് സുജാത എന്നിവരെയാണ് സിപിഎം പരി​ഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.


Read Previous

ഇറ്റലിയെ പിന്തള്ളി; വേൾഡ് വാട്ടർ ഫോറം പതിനൊന്നാമത് സെഷന്‍ 2027ല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും; റിയാദിലാണ് സമ്മേളനം നടക്കുക

Read Next

തിവനന്തപുരത്തേക്ക് നേരിട്ട് വിമാനം: ജിദ്ദ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ശശി തരൂരിന് നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »