ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: രാപ്പകൽ വ്യത്യാസം ഇല്ലാതെയും സജീവമായ കോഴിക്കോട് ബീച്ച് ഇനി ഏറെ മൊഞ്ചാ കും. ആയിരക്കണക്കിന് പേർ ഓരോ ദിവസവും എത്തുന്ന ബീച്ചിൽ ആധുനിക സജ്ജീകരണങ്ങളോടെ യുള്ള ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നതോടെയാണ് പുതു മോഡി ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും, കോഴിക്കോട് കോർപ്പറേഷനും ചേർന്നാണ് ബീച്ച് സൗന്ദര്യവൽക്കരണ ത്തിൻ്റെ ഭാഗമായി ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്.
ഭക്ഷണം വിളമ്പുന്നത് പ്രത്യേകം തയ്യാറാക്കിയ ഉന്തുവണ്ടിയില്‍
ബീച്ചിൽ ആകെ പരന്നുകിടന്നിരുന്ന തട്ടു കടക്കാരെ ഓരോ ഭാഗത്ത് ക്രമീകരിച്ചു കൊണ്ടാണ് ഫുഡ് സ്ട്രീറ്റ് തയ്യാറാക്കുന്നത്. അതിൻ്റെ മുന്നോടിയായി തൊണ്ണൂറ് ആധുനിക രീതിയിലുള്ള ഉന്തുവണ്ടികളാണ് കച്ചവടക്കാർക്ക് വേണ്ടി എത്തിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനമായ ഷൊർണൂരിലെ മെറ്റൽ ഇൻഡ സ്ട്രീസ് ആണ് ഇത്തരത്തിലുള്ള ഉന്തുവണ്ടികൾ നിർമ്മിച്ച് കൈമാറുന്നത്.
തുരുമ്പെടുത്ത് നശിക്കാതിരിക്കുന്നതിന് വേണ്ടി സ്റ്റീൽ ഉപയോഗിച്ചാണ് ഉന്തുവണ്ടികൾ നിർമ്മിച്ചത്. കൂടാതെ ചൂടുള്ള ഭക്ഷണ വിഭവങ്ങൾ ചൂടോടുകൂടി കൈമാറുന്നതിനായി ചൂട് നിലനിർത്തുന്ന സംവിധാനങ്ങളും ഉന്തുവണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. ഐസ്ക്രീമിനും, ശീതള പാനീയങ്ങൾക്കും, ചായ കടകൾക്കും വ്യത്യസ്‌തമായ രീതിയിലുള്ള ഉന്തുവണ്ടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

കച്ചവടക്കാരുടെ പ്രയാസം അകലുന്നു
ബീച്ചിൽ എത്തി വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് മലബാറിൻ്റെ രുചി വൈവിധ്യങ്ങൾ നുകരുന്നതി നുമുള്ള അവസരമാണ് ഫുഡ് സ്ട്രീറ്റ് നൽകുന്നത്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് നല്ല ഇരിപ്പിടങ്ങ ളും സ്ട്രീറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കാത്തതായിരുന്നു ഇതുവരെ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇനി ഇക്കാര്യത്തിലും യാതൊരു ബുദ്ധിമുട്ടും കച്ചവടക്കാർക്ക് ഉണ്ടാവുകയില്ല.
ഓരോ ഭാഗത്തും ക്രമീകരിക്കുന്ന ആധുനിക ഉന്തുവണ്ടികൾക്ക് ആവശ്യമായ വൈദ്യുതിയും വെള്ളവും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി പ്രത്യേകം നിർമ്മിച്ചിട്ടുണ്ട്. നാലര കോടി രൂപയാണ് പദ്ധതിക്ക് ചിലവഴിക്കുന്നത്. ഒരു ഉന്തുവണ്ടിക്ക് മൂന്ന് ലക്ഷം രൂപയാണ് കണക്കാക്കു ന്നത്. ഇത് അഞ്ച് വർഷം കൊണ്ട് കച്ചവടക്കാർ തിരിച്ചടച്ചാൽ മതി. ഇതും കച്ചവടക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.

നിലവിൽ 90 കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവർ കാലാകാലങ്ങളായി കച്ചവടം ചെയ്‌തു വരുന്നവരു മാണ്. സർക്കാരും കോർപ്പറേഷനും പറയുന്നത് നാലരക്കോടി രൂപയുടെ പ്രോജക്‌ടാണെന്നാണ്. പുനരധി വാസം എന്ന നിലക്കാണ് ഈ പ്രോജക്‌ടിനെ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. കച്ചവടക്കാരുടെ പുനര ധിവാസം കോഴിക്കോടാണ് ആദ്യമായി നടക്കുന്നത്. തന്നെയുമല്ല ഇവിടേക്ക് ആവശ്യത്തിനുള്ള കുടി വെള്ള സൗകര്യവും വരുന്നത് കച്ചവടക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ് എന്ന് കച്ചവടക്കാരനായ ഹമീദ് പറയുന്നു.
നേരത്തെ ആരോഗ്യകരമല്ലാത്ത രീതിയിൽ ബീച്ചിൻ്റെ പല ഭാഗങ്ങളിലും വിതരണം ചെയ്‌തിരുന്ന ഭക്ഷണസാധനങ്ങളും മധുര പാനീയങ്ങളും ഇനി ഏറെ വൃത്തിയോടെയും ഗുണമേന്മയോടെയും മാത്രമേ ബീച്ച് സന്ദർശിക്കാൻ എത്തുന്നവർക്ക് വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. അക്കാര്യം ഉറപ്പുവരുത്തി യാണ് ഫുഡ് സ്ട്രീറ്റ് വിഭാവനം ചെയ്‌തത്.
ഫുഡ് സ്ട്രീറ്റ് കേന്ദ്രീകരിക്കുന്ന ഭാഗങ്ങളിൽ ഇതിനോടകം തന്നെ മനോഹരമായ ഇൻ്റർലോക്ക് പതിച്ച് വളരെ മനോഹരമാക്കി മാറ്റിയിട്ടുണ്ട്. പ്രവർത്തി അന്തിമഘട്ടത്തിൽ എത്തിയ ഫുഡ് സ്ട്രീറ്റ് ഏറെ വൈകാതെ തന്നെ പ്രവർത്തന സജ്ജമാകും. കോഴിക്കോട് കടപ്പുറത്തെ ഫുഡ് സ്ട്രീറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നും ആദ്യ ഫുഡ് സ്ട്രീറ്റും കോഴിക്കോട്ടേതാകും.
ടൂറിസം സാധ്യതകൾ
ഏറെ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന വിശാലമായ കടപ്പുറമാണ് കോഴിക്കോടുള്ളത്. കടൽ കാണു ന്നതിനും ആസ്വദിക്കുന്നതിനും കേരളത്തിൽ ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു ബീച്ച് ഉണ്ടോ എന്ന കാര്യം സംശയമാണ്. നേരം പുലരുമ്പോൾ മുതൽ അർദ്ധരാത്രി വരെ ടൂറിസ്റ്റുകളായും കടൽ കാഴ്‌ചകൾ ആസ്വദിക്കാനും നേരമ്പോക്കിനും ഒപ്പം കോഴിക്കോട്ടെ തനതു വിഭവങ്ങൾ കഴിക്കുന്നതിനും ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും എത്തിച്ചേരുന്നത്.
പലപ്പോഴും ബീച്ചിലെ വൃത്തിയില്ലായ്‌മ ആസൂത്രണ മികവില്ലായ്‌മയും ബീച്ചിൽ എത്തുന്നവർക്ക് ആസ്വാദനത്തിന് വിലങ്ങ് സൃഷ്‌ടിച്ചിരുന്നു. ബീച്ചിൽ ആവശ്യമായ മികച്ച സൗകര്യങ്ങളോടെയുള്ള ക്രമീകരണങ്ങളും ഫുഡ് സ്ട്രീറ്റും ഒരുങ്ങുന്നതോടെ ഇനി ഓരോരുത്തർക്കും അവരവരുടെ ഇഷ്‌ടാനുസരണം ബീച്ചിലെ കാഴ്‌ചകൾ ആസ്വദിക്കുന്നതിനും തട്ടുകട വിഭവങ്ങൾ കഴിക്കുന്നതിനും സാധിക്കും.
ഇങ്ങനെ വരുമ്പോൾ ഇന്നുള്ളതിൽ കൂടുതൽ പേർ കോഴിക്കോട് ബീച്ചിൽ നിത്യവും സന്ദർശനത്തിനെ ത്തുമെന്ന പ്രതീക്ഷയാണ് കോഴിക്കോട് കോർപ്പറേഷനുള്ളത്. ഇതോടെ കച്ചവട മേഖലയിലും ടൂറിസം മേഖലയിലും വലിയ അഭിവൃദ്ധിയും പ്രതീക്ഷിക്കുന്നുണ്ട്.
