Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോടൻസ്’ സൗദി ഫൗണ്ടിങ് ഡേ ആഘോഷിച്ചു


റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷപരിപാടികൾ ശ്രദ്ധേയമായി. ബത്ത നാഷണൽ മ്യൂസിയം പാർക്കിൽ നടന്ന വിവിധ പരിപാടികൾ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി ഉത്ഘാടനം ചെയ്തു. മുൻ ചീഫ് ഓർഗനൈസർ മാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായി മാറിയ കോഴിക്കോടൻസ് പുരുഷ ഒപ്പന ടീമംഗങ്ങൾക്ക് ആഘോഷങ്ങളുടെ ഭാഗമായി സ്വീകരണം നൽകി. ബത്ത ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇബ്രാഹിം സുബ്ഹാൻ ഉൽഘടനം ചെയ്തു. ലത്തീഫ് തെച്ചി, മുനീബ് പാഴൂർ, സജീറ ഹർഷദ് എന്നിവർ സംസാരിച്ചു.

കോഴിക്കോടൻസ് സീസൺ നാലിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം ഷാലിമ റാഫി നിർവഹിച്ചു. ഒന്നാം സമ്മാനം അഷിന ഫസലും രണ്ടാം സമ്മാനം ഷംന ഷാഹിറും മൂന്നാം സമ്മാനം അമൽ ലത്തീഫും കരസ്ഥമാക്കി. അഡ്മിൻ ലീഡ് കെ സി ഷാജു സ്വാഗതവും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂര് നന്ദിയും പറഞ്ഞു.

ചിൽഡ്രൻ ആൻഡ് എജ്യുഫൺ ലീഡ് പി കെ റംഷിദ്, പ്രോഗ്രാം ലീഡ് റിജോഷ് കടലുണ്ടി, ബിസിനസ് ലീഡ് അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ടെക്‌നോളജി ലീഡ് മുഹമ്മദ് ഷാഹിൻ, ഫാമിലി ലീഡ് ഫാസിൽ വേങ്ങാട്ട്, മീഡിയ ലീഡ് സി. ടി. സഫറുല്ല, കബീർ നല്ലളം, മുംതാസ് ഷാജു, ഫിജിന കബീർ, ഷഫ്‌ന ഫൈസൽ, ഷംന ഷാഹിർ, സുമിത മുഹ്‌യുദ്ധീൻ, രജനി അനിൽ, ആമിന ഷഹീൻ, സൽ‍മ ഫാസിൽ, മാഷിദ മുനീബ്, ഷെറിൻ റംഷി, അഷിന ഫസൽ, റൈഹാന റയീസ്, യാസ്മിൻ ബീഗം, റഹീന ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റ്; ദമ്മാം ഇന്ത്യൻ വോളി ക്ലബ്ബ് ടീം ചാമ്പ്യന്മാർ.

Read Next

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍, മൊബൈല്‍ക്കട ജീവനക്കാരന്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »