ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പൻ നീക്കവുമായി കോൺഗ്രസ്. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുകയാണ് പാർട്ടിയെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സണ്ണി ജോസഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചത്. പിന്നാലെയാണ് ചില പേരുകൾ ഉയർന്നുവന്നത്.

ഇത്തവണ ബെന്നി ബെഹനാന് ഏറെക്കുറെ നറുക്ക് വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലരുടെയും പേരുകൾ ഇതിനിടയിൽ ഉയർന്നു വന്നെങ്കിലും ഒടുവിൽ ബെന്നി ബെഹനാൻ എംപിയിൽ എത്തി നിൽക്കുകയാണ് പേര്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും കൂടി പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ നീക്കമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് നിലവിലുണ്ട്. അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാന് തന്നെയാണ്. മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ധാരണ ആയതോടെയാണ് നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്. അതിനിടെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുതിർന്ന നേതാക്കൾ പോലും തയ്യാറായിരുന്നില്ല. കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് മുൻ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അധികം ഉയർന്നു കേട്ട പേരുകളിൽ ഒന്ന് ആന്റോ ആന്റണി എംപിയുടേത് ആയിരുന്നു. ഒരു ഘട്ടത്തിൽ ആന്റോ തന്നെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്‌തിരുന്നു. എന്നാൽ അതിനിടയിലാണ് അപ്രതീക്ഷിതമായി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധവും അതിനൊപ്പം രണ്ട് കോടി രൂപയുമായി ബന്ധപ്പെട്ട വിവാദവും ഒക്കെ തല പൊക്കിയത്.
ഇതോടെ ആന്റോ ആന്റണിയുടെ സാധ്യതകൾ അടയുകയായിരുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പടിവാതിൽക്കെ എത്തി നിൽക്കുന്ന സമയത്ത് ആരോപണ വിധേയനായ ഒരു വ്യക്തിയെ ആ സ്ഥാനത്ത് കൊണ്ട് വരുന്നതിൽ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ കൂടിയിരുന്നു. അതോടെയാണ് മധ്യ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബെന്നി ബെഹനാന്റെ പേര് തൽ സ്ഥാനത്തേക്ക് പരിഗണിക്കാൻ പാർട്ടി നിർബന്ധിതരായത്. ന്യൂനപക്ഷ വോട്ട്, പിന്തുണ ഉറപ്പാക്കാനും ക്രിസ്ത്യൻ വിഭാഗത്തിലെ വോട്ടുകൾ വിഭജിച്ചു പോവാതിരിക്കാനും മധ്യ കേരളത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേരത്തെ ചില റിപ്പോർട്ടുകൾ വന്നത്. സാമുദായിക സമവാക്യങ്ങൾക്ക് മുൻതൂക്കം നൽകിയാവും ഈ നിയമനമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അധികം വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
