Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചികിത്സാസഹായ വിതരണവും, ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച് കൃപ റിയാദ്.


റിയാദ് :കായംകുളം റിയാദ് പ്രവാസി അസേസിയേഷൻ (കൃപ) ചികിത്സാസഹായ വിതരണവും , എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവ് ചടങ്ങ് സംഘടിപ്പിച്ചു.

സത്താർ കായംകുളം നഗറിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷൈജു നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റ്  യുസുഫ് കായംകുളം ആമുഖ പ്രഭാഷണം നടത്തി.മുൻ ചെയർമാൻ  സുരേഷ് ബാബു ഈരിക്കൽ യോഗം ഉദ്ഘാടനം  ചെയ്തു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അദിബ സൈഫുദ്ദിന് യൂസുഫ്  കുഞ്ഞ്  കായംകുളവും,ഫർസാന ഷൈജുവിന് അബി ജനതയും ഫലകങ്ങൾ കൈമാറി.

മുൻ ട്രഷറർ സലിം മാളിയേക്കൽ  ചികിൽസാ സഹായം കൈമാറി. കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ഒരു കോടിയിലധികം രൂപ നാട്ടിലും പ്രവാസത്തിലുമുള്ളവർക്കു മായി ധനസഹായം ചെയ്തതായി കൃപ ഭാരവാഹികൾ പറഞ്ഞു.

ഷാജി പി.കെ,ഷൈജു കണ്ടപ്പുറം, ജബ്ബാർ താനത്ത്, റിയാസ് നൈനാരത്ത്, ഷെരീഫ് പെരിങ്ങാല, ബിജു കണ്ടപ്പുറം തുടങ്ങിയവർ ആശംസകൾ നേർന്നു. ഫസൽ കണ്ടപ്പുറം, സൈഫ് പൂക്കുഞ്ഞ്, ഷറഫ്  മൂടയിൽ,സാബു അലിഅക്ബർ, ഷാനവാസ്‌, ബിജു കണ്ടപ്പുറം,, അജു പടിപ്പുരക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഇസ്ഹാക്ക് ലൗഷോർ സ്വാഗതവും,മുൻ പ്രസിഡന്റ് അനി അസീസ് നന്ദിയും പറഞ്ഞു


Read Previous

കണ്ടെത്താനുള്ളത് 118 പേരെ; 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍

Read Next

വയനാടിനെപ്പം, പ്രാർത്ഥന സംഗമം സംഘടിപ്പിച്ച് റിയാദ് ടാക്കിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »