Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ ഇന്ന്‌ തുടക്കം ; കുമ്പളയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും


കാസർകോട്: ഇടതുമുന്നണിയുടെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ ഇന്നു തുടക്കം. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ജാഥ നയിക്കുന്നത്.

ഇടതുമുന്നണിയുടെ, സംസ്ഥാനത്ത്‌ പര്യടനം നടത്തുന്ന മൂന്ന്‌ ജാഥകളിൽ ആദ്യത്തേതാണിത്‌. എൽഡി എഫ്‌ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിൽ വിശദീകരിക്കും. എൽഡിഎഫ്‌ സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കേരളം കൈവരിച്ച കുതിപ്പ്‌ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം. ഇതുവഴി എൽഡിഎഫിന്‌ ഭരണത്തുടർച്ചയും ലക്ഷ്യമിടുന്നു.

കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ വടക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. ജാഥയുടെ സമാപനം 16ന്‌ പാലക്കാട്‌ തരൂരിൽ നടക്കും. സിപിഐ ദേശീയ സെക്രട്ടറി യറ്റ്‌ അംഗം പി സന്തോഷ്‌കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍.

കെ എസ് സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി എം സുരേഷ്ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി), എ ജെ ജോസഫ് (ജനാധി പത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവർ സ്ഥിരാംഗങ്ങൾ.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഈ മാസം നാലു മുതൽ 15 വരെയാണ്. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ തുടക്കം ആറിന്‌ പത്തനംതിട്ടയിലാണ്‌. ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് എറണാകുളത്ത് സമാപിക്കും.


Read Previous

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

Read Next

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »