ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. ചൈനീസ് തായ്‌പേയിയെ വനിതാ വിഭാഗം വെല്‍ട്ടര്‍വെയിറ്റ് ബോക്‌സിംഗ് ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നീന്‍ ചിന്‍ ചെന്നിനെ ഇടിച്ചിട്ടാണ് ലോവ്‌ലിന നേട്ടം ഉറപ്പാക്കിയത്.

മികച്ച മത്സരത്തോടെ ലോവ്‌ലിന സെമിയില്‍ കടക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ പോകുന്ന മൂന്നാമത്തെ താരമായി മാറാന്‍ പോവുകയാണ് ലോവ്‌ലിന. 4-1 എന്ന സ്‌കോറിനായിരുന്നു ലോവ്‌ലിന തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.
