Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ 1 മില്യൺ ദിർഹം സഹായം


ദുബൈ: ദുബൈ കെയേഴ്‌സ് ആഗോളതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈ ത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറി. വിശുദ്ധ മാസത്തില്‍ ദുബൈ കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനത്തിന് നല്‍കുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കി.

നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വളര്‍ച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേ കുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെ ത്തിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ദുബൈ കെയേഴ്‌സ്. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേര്‍ക്ക് ദുബൈ കെയേഴ്‌ സിന്റെ സഹായമെത്തുന്നുണ്ട്.

വികസ്വര രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സാനിറ്റേഷന്‍ ശുചിത്വ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കു ന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചി രുന്നു. ദുബൈ കെയേഴ്‌സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ കാമ്പയിനുകളും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടപ്പാക്കുന്നുണ്ട്.


Read Previous

ഫുജൈറ കെഎംസിസി മെഗാ ഇഫ്താർ

Read Next

മുക്കിലും മൂലയിലും ഇൻറർനെറ്റ്: സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലും ലഭ്യമാകും; എയർടെലിന് പിന്നാലെ കരാറിൽ ഒപ്പുവെച്ച് ജിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »