ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ പരിമളം പരത്തിയ ലുലു സൗദിയുടെ ഇന്ത്യാ ഫെസ്റ്റിവലില്‍ ഉഭയകക്ഷി ബന്ധങ്ങളിലെ സംസ്‌കാരവും ഭക്ഷ്യവിഭവങ്ങളുടെ രുചിക്കൂട്ടും ഉല്‍പന്നങ്ങളുടെ മേന്മയുമെല്ലാം വിനിമയം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി.

ലുലു സൗദിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ജനുവരി 24 മുതല്‍ 30 വരെ അരങ്ങേറിയ ഇന്ത്യാ ഫെസറ്റിവലില്‍ ആദ്യനാള്‍ കൊടിയേറിയ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും അതോടനുബന്ധിച്ച് പുതുതായി പരിചയപ്പെടുത്തിയ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണിയും പുത്തന്‍ അനുഭവമായി. ഇന്ത്യന്‍ പഴവര്‍ഗങ്ങളില്‍പ്പെട്ട കാവെന്‍ഡിഷ് ബനാന, മൂന്ന് ഇനങ്ങളിലുള്ള ഇന്ത്യന്‍ പേരക്ക, ആപ്പിള്‍, ബ്ലാക്ക് വെളുത്തുള്ളി, ഡ്രാഗണ്‍ ഫ്രൂട്ട്, ഗുച്ചി മഷ്‌റൂം (കൂണ്‍), കാട്ടുതേന്‍ തുടങ്ങിയവയെല്ലാം ലുലു വിപണിയിലെത്തി യത് പ്രദര്‍ശിപ്പിക്കപ്പെട്ടതും നവ്യാനുഭവമായി.
ഇന്ത്യന്‍ ഫാഷന്‍ വെയര്‍ ഉല്‍പന്നങ്ങള്‍, മേത്തരം തുണിത്തരങ്ങള്‍, ആക്‌സസറികള്‍, പലഹാരങ്ങള്‍ തുടങ്ങിയവയും ലുലു ശാഖകളിലെ സൗഹൃദോല്‍സവക്കാഴ്ചകളായി.
റിയാദ് മുറബ്ബ അവന്യൂമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഇന്ത്യാ സൗദി സൗഹൃദ പാതയില്‍ ലുലു സൃഷ്ടിച്ച കാലോചിത മാറ്റങ്ങളെ പ്രശംസിക്കുകയും ഇരുരാജ്യങ്ങ ളുടേയും സാംസ്‌കാരികമായ ഐക്യത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.

സൗദി വധുക്കളുടെ ഹെന്നാ ശേഖരം പ്രദര്‍ശിപ്പിക്കപ്പെട്ട ചടങ്ങില്‍ വിവിധ ഇന്ത്യന്‍ – അറബിക് നൃത്തങ്ങളും അരങ്ങേറി. ഹിന്ദിയില്‍ നൈപുണ്യമുള്ള സൗദി അവതാര കന്റെ പ്രകടനം സദസ്യര്‍ക്ക് ആവേശമായി. ഫെബ്രുവരി 10 വരെ നീളുന്ന ലുലു ഭക്ഷ്യോല്‍സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മവും ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ നിര്‍വഹിച്ചു.
പത്ത് ട്രോളികളിലായി സജ്ജീകരിച്ച വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷകമായി. സൗദി പാചകവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പാചകത്തിലൂടെ സൗദി കുക്ക് ശ്രദ്ധ പിടിച്ചെടുത്തു. ഫാഷന്‍ ഉല്‍പന്നങ്ങള്‍ അണിനിരത്തിയ വൈവിധ്യങ്ങളുടെ വിപുലമായ ഇന്ത്യന്‍ മാര്‍ക്കറ്റ് തന്നെ പുനരാവിഷ്‌കരിക്കുകയായിരുന്നു ലുലു മുറബ്ബ ശാഖയില്‍.
ബിരിയാണി മുതല്‍ കറിയും സ്ട്രീറ്റ് ഫുഡും മധുരപലഹാരങ്ങളുമുള്‍പ്പെടെ നിരവധി ഭക്ഷ്യവിഭവങ്ങളുടെ കലവറയായിരുന്നു ഇന്ത്യാഫെസ്റ്റിലെ ആകര്‍ഷണം.
സൗദി- ഇന്ത്യാ ബന്ധത്തിന് ലുലു നല്‍കി വരുന്ന സംഭാവനയും അതോടൊപ്പം ബിസിനസ് രംഗത്ത് ഇരുരാജ്യങ്ങളിലേയും നഗരങ്ങളില്‍ ലുലു കാലുറപ്പിക്കുന്നതും പ്രശംസനീയമാണെന്നും അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടേയും വ്യാപാര വാണിജ്യബന്ധം സുദൃഢമാക്കുന്നതിന് ലുലു ഗ്രൂപ്പ് ഇന്ത്യയിലും സൗദിയിലും നല്‍കി വരുന്ന സേവനങ്ങളും സുപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാസഡര്‍ക്ക് നന്ദി പറഞ്ഞ ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ്, ലുലു ഗ്രൂപ്പിന്റെ അതിശയകരമായ വളര്‍ച്ചയ്ക്ക് പിന്നിലെ ശക്തിസ്രോതസ്സുകളായി നിലക്കൊള്ളുന്ന സൗദി ഭരണാധികാരികളുടെ പിന്തുണയും സൗദി നേതൃത്വത്തിന്റെ ബിസിനസ് സൗഹൃദ നിലപാടുകളും ലുലുവിന്റെ വളര്‍ച്ചയ്ക്ക് വന്‍പിന്‍ബലമാണെന്ന് എടുത്ത് പറഞ്ഞു. സൗദി യുവതീയുവാക്കളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലുലുവിന്റെ പുരോഗതി യാഥാര്‍ഥ്യമാകുന്നതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.
