Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയം: മദീന ഗവർണർ; സൗദി ലുലുവിന്‍റെ 34മത്തെ ഹൈപ്പർ മാർക്കറ്റ് യാമ്പുവില്‍ പ്രവർത്തനമാരംഭിച്ചു


യാമ്പു: സൗദി അറേബ്യയിലെ 34 മത്തേതും ആഗോള തലത്തിൽ 259 മത്തെതുമായ ലുലു ഹൈപ്പർ മാർക്കറ്റ് ചെങ്കടൽതീരത്തെ തുറമുഖനഗരമായ യാമ്പുവില്‍ പ്രവർത്തനം ആരംഭിച്ചു. നവംബർ 5ന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. യാമ്പുവിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ആണ്

സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സൗദിയിലെ ഓരോ ഉപഭോക്താവിനെയും തൃപ്തരാക്കുന്ന, മികച്ച ഗുണമേന്മയും ഉന്നത നിലവാരവും പുലർത്തുന്ന സ്ഥാപനമാണ് ലുലു എന്നും ഗവർണർ പറഞ്ഞു.

128,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ സൗദി റോയൽ കമ്മീഷൻ സെൻ്ററിൽ ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റ് അതിവിശാലവും ഉപഭോക്താക്കൾക്ക് ആയസരഹിതമായി ഷോപ്പിംഗ് അനുഭവം നൽകുന്നതാണ്. സൗദി ഭരണാധികാരികളുടെ ഭാവനാസ മ്പന്നതയും ദീർഘദർശനവും എടുത്ത് പറയേണ്ടതാണെന്ന് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ യൂസഫലി അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിൽ 100 ലുലു ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനെയും അദ്ദേഹം നന്ദി അറിയിച്ചു. യാമ്പു റോയൽ കമ്മീഷന് വേണ്ടി സി. ഇ. ഒ എഞ്ചിനീയർ അബ്ദുൽ ഹാദി അൽ ജൂഹാനി, യാമ്പു ചേമ്പർ ഓഫ് കോമേഴ്‌സ് ചെയർമാൻ അഹമ്മദ് ബിൻ സാലിം അൽ ശഹദലി തുടങ്ങിയവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി യോടൊപ്പം ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു.

ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്‌, ലുലു ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ്‌ അലി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


Read Previous

സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷവും ചില മാധ്യമങ്ങളും വിവാദമാക്കുന്നു; എ എം ആരിഫ് എം പി, മൈത്രി കേരളീയം 2023 നവംബര്‍ 10 വെള്ളിയാഴ്ച റിയാദില്‍.

Read Next

ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം; താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »