ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: നിലമ്പൂരില്‍ പരസ്യപ്രചാരണം അവസാനിക്കുമ്പോള്‍ കൂട്ടിക്കിഴിച്ച് മുന്നണി നേതാക്കള്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. വിജയം അല്ല, ഭൂരിപക്ഷം എത്ര എന്ന ചര്‍ച്ച യിലാണ് അവര്‍. കുറഞ്ഞ ഭൂരിപക്ഷം 15000 ലഭിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഡി സതീശന് ഇക്കാര്യം ശരിവെക്കുകയും ചെയ്തു.
15000ത്തില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍, സര്‍ക്കാരിനെതിരായ വികാരം കൂടി ആഞ്ഞടിക്കുമ്പോള്‍ ഇനിയും ഭൂരിപക്ഷം കൂടുമെന്നും ചിട്ടയായ പ്രവര്‍ത്തനം നടത്തിയി ട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു. ഇക്കാര്യം എഴുതിവച്ചോ എന്നും നേതാക്കള്‍ ആവേശം കൊണ്ടു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങി മുന്നണിയിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് യുഡിഎഫില്‍ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.
വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. പിറവം തിരഞ്ഞെടുപ്പ് കാലത്ത് തിരുകേശം ചര്‍ച്ചയാക്കി അവര്‍. അതേ വിഷയം നിലമ്പൂരില്‍ പറയുമോ എന്ന് വിഡി സതീശന് ചോദിക്കുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ വ്യത്യസ്തമായ നേതാക്കളുടെ ചിത്രം വച്ചു. ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ ചിത്രങ്ങളാണ് ഉപയോഗിച്ചത് എന്നും നിലമ്പൂരില്‍ ഇസ്രായേലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും യുഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചു.
സണ്ണി ജോസഫും അബ്ദുല്‍ ഹമീദും പ്രവചിക്കുന്നു
അതേസമയം, 2026ലേക്കുള്ള ചൂണ്ടുപലകയാകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എന്ന് കെപിസിസി അധ്യ ക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. പിവി അന്‍വര്‍ അടക്കമുള്ളവര്‍ അപ്രസക്താരായി. യുഡിഎഫിന്റെ ഭൂരിപക്ഷം 15000 മുതല്‍ 20000 വരെ ആയിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 25000 വോട്ടിന്റെ ഭൂരിപക്ഷം നിലമ്പൂരില്‍ നേടുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ പറഞ്ഞു.
യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ, ബിജെപി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കിയ പ്പോള്‍ പിവി അന്‍വറിനെയും അനുയായികളെയും അവസാന നിമിഷത്തെ ബഹളത്തില്‍ കണ്ടില്ല. അദ്ദേഹം ഇന്നും വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ്. ഞങ്ങളുടെ ശക്തിപ്രകടനം 23ന് കാണാം എന്ന് അന്‍വര്‍ പറഞ്ഞു. 75000ത്തില്‍ കുറയാത്ത വോട്ട് താന്‍ പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എല്‍ഡിഎഫ്-യുഡിഎഫ് വോട്ട് ചോരും
75000ത്തില്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് കിട്ടും. തൊട്ടടുത്ത സ്ഥാനാര്‍ഥിയുടെ വോട്ട് അന്ന് പരിശോ ധിച്ചാല്‍ തന്റെ ഭൂരിപക്ഷം വ്യക്തമാകും. എല്‍ഡിഎഫില്‍ നിന്ന് 35-40 ശതമാനം വോട്ട് തനിക്ക് കിട്ടും. യുഡിഎഫില്‍ നിന്ന് 25-30 ശതമാനം വോട്ടും തനിക്ക് കിട്ടും. തന്റെ രാഷ്ട്രീയ ഭാവിക്ക് ഒരു പ്രശ്നവു മില്ല. തോറ്റവരെല്ലാം രാഷ്ട്രീയം നിര്‍ത്തിയ ചരിത്രമുണ്ടോ. മലയോര കര്‍ഷകരുമായി അതിശക്തമായി മുന്നോട്ട് വരുമെന്നും അന്‍വര്‍ പറഞ്ഞു.
2021ല്‍ പഞ്ചായത്തുകളില്‍ ലഭിച്ച ഭൂരിപക്ഷം
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചാത്തുകളിലും മുന്‍സിപ്പാ ലിറ്റിയിലും എല്‍ഡിഎഫ് ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്. യുഡിഎഫ് രണ്ട് പഞ്ചായത്തിലും ലീഡ് ചെയ്തു. നിലമ്പൂര്‍ നഗരസഭയില്‍ ഇടതുപക്ഷം 1527 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. വഴിക്കടവ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് 35 വോട്ടായിരുന്നു.
എടക്കരയില്‍ 12 വോട്ടുകള്‍ക്ക് ഇടതുപക്ഷം ലീഡ് ചെയ്തു. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് 506 വോട്ടിന് ലീഡ് ചെയ്തു. മുത്തേടം പഞ്ചായത്തില്‍ 2331 വോട്ടുകള്‍ക്ക് യുഡിഎഫ് ലീഡ് ചെയ്തു. ചുങ്കത്തറ യില്‍ യുഡിഎഫ് 314 വോട്ടിന് മുന്നിട്ടുനിന്നു. കരുളായിയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 1449 വോട്ടായി രുന്നു. അമരമ്പലം പഞ്ചായത്തില്‍ ഇടതുപക്ഷം 1492 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിജയം സുനിശ്ചിതമാണെന്ന് മുന്‍ എം എല്‍ എയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അന്‍വർ. നിലമ്പൂരിലെ യഥാർത്ഥ കലാശക്കൊട്ട് 19 നാണ് നടക്കുക. ഇന്ന് നടക്കുന്ന കലാശക്കൊട്ടിലേക്ക് പോകാതെ പ്രവർത്തകർ വീടുകളില്‍ കയറി വോട്ട് അഭ്യർത്ഥിക്കുക യാണ്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇന്നത്തെ കലാശക്കൊണ്ട് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടന് ഷൗക്കത്ത് ഒരു കാരണവശാലം ജയിക്കാന്‍ പോകുന്നില്ല. എനിക്ക് അദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ട് പറയുന്നതല്ല. അതിന് പല കാരണങ്ങളുണ്ട്. എല്‍ ഡി എഫിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്വരാജിന് 35000 വോട്ടേ പരമാവധി കിട്ടുകയള്ളു. തനിക്ക് 75000 വോട്ടുകള്‍ നേടാനാകുമെന്നും പിവി അന്‍വർ അവസാന നിമിഷം അവകാശപ്പെടുന്നു.
എൽ ഡി എഫും യു ഡി എഫും കിറ്റുകൾ വിതരണം ചെയ്യുന്നു. എല്‍ ഡി എഫ് മണ്ഡലത്തില്‍ വലിയ തോതില്‍ പണം ഇറക്കുന്നുണ്ട്. തന്നെ ഷൗക്കത്ത് വിരോധിയാക്കി ചിത്രീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണ്. ആര്യാടന് എല്ലാ കാലത്തും കാലുവാരല്‍ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് വി എ കരീം 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് ആര്യാടൻ മുഹമ്മദ് കാലുവാരിയതുകൊണ്ടാണ്. ഷൗക്കത്ത് എന്തുകൊണ്ടാണ് ഇത്രയും ദിവസമായിട്ട് വിവി പ്രകാശിന്റെ വീട്ടിലേക്ക് പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.
