Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങൾ: മുഹമ്മദ് പറവൂർ


റിയാദ് : സ്വന്തം നാടിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാർഗ്ഗം കണ്ടെത്തുന്ന പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ അഭിപ്രയപെട്ടു.

അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നില നിർത്തുന്നതോടൊപ്പം സ്വന്തം നാടിൻ്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ അനല്പമായ പങ്കാണ് പ്രവാസികൾക്കുള്ളത്.ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെൻട്രൽ എക്സിക്യൂട്ടിവ്‌ ക്യാമ്പായ ‘ഇൽതിസാം2024 ‘ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന ഗൾഫ് മേഖലയിലെ സ്വദേശി വത്കരണത്തിന്റെ ഭീഷണി, കേവലമൊരു തൊഴിൽ നഷ്ടത്തിന്റെ മാത്രം വിഷയമല്ലന്നും , കേരളത്തെ യടക്കം താങ്ങി നിർത്തുന്ന സാമ്പത്തിക ഘടനയെ തകിടം മറിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം പ്രതിസന്ധികൾക്കിടയിലും മലയാളി പ്രവാസികൾ നയിക്കുന്ന സാമൂഹിക ജീവിതം മാതൃക പരമാണ്. കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രവാസം ലോകം കാണിക്കുന്ന സൂക്ഷ്മത അഭിന്ദ നാർഹമാണ്. വിവാദങ്ങളെ തന്ത്രപൂർവ്വം പ്രതിരോധിച്ചു വിജയം കണ്ടെത്തുന്ന രീതിയാണ് കേരള മുസ്ലിം ജമാഅത്തും പോഷക ഘടകങ്ങളും സ്വീകരിച്ചു വരുന്നത്. എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങൾക്ക് മുമ്പിൽ സധൈര്യം പിടിച്ചു നിന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേത്യത്വം , ഐ സി എഫ് അടക്കമുള്ള മുഴുവൻ കൂട്ടായ്‌മകൾക്കും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി വായന 2024 വർഷത്തെ വരിക്കാർക്ക് പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ് നറുക്കെ ടുപ്പ് ചടങ്ങിൽ നടന്നു. ദീര സെക്ടറിലെ ഖസാൻ യൂണിറ്റിൽ നിന്നുള്ള സാക്കിർ നെ വിജയിയായി തിരഞ്ഞെടുത്തു. ബത്ഹ ഡി പാലസിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ പുബ്ലിക്കേഷൻ പ്രെസിഡെന്റ് അബു സ്വാലിഹ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. സെൻ ട്രൽ സെക്രറട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സെൻട്രൽ ഫിനാൻസ് സെക്രറട്ടറി ഷമീർ രണ്ടത്താണി നന്ദിയും പറഞ്ഞു.


Read Previous

സൗദി അറേബ്യയിലേയ്ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടണം: നവയുഗം

Read Next

പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുന്നു: ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി; സൈന്യത്തെ അയക്കുമെന്ന് ഉര്‍ദുഗാന്‍, സദ്ദാമിനെ ഓര്‍മയില്ലേ എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »