Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡിലെ ആദ്യ ഇന്ത്യന്‍ മേയറായി അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി ചരിത്രം കുറിച്ച് അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍. അയര്‍ലന്‍ഡില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനകരമായ നേട്ടമാണിത്. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു.

ജൂണ്‍ ആദ്യവാരം നടന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫിന്‍ഗേല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി താല സൗത്തില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ രണ്ടാംവട്ടവും വിജയിച്ചത്. ഇത്തവണത്തെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനും താല സെന്‍ട്രലില്‍ നിന്നും വിജയിച്ചിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടു ണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനില്‍ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്.

അയര്‍ലന്‍ഡിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ബേബി പെരേപ്പാടന്‍, മലയാളം ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളുടെ സ്ഥാപകരില്‍ ഒരാളും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. അങ്കമാലി പുളിയനം സ്വദേശിയാണ്. ഭാര്യ ജിന്‍സി ഡബ്ലിന്‍ ന്യൂകാസില്‍ പീമൗണ്ട് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്റ്റീഷണറാണ്. മകന്‍ ബ്രിട്ടോയെ കൂടാതെ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ബ്രോണ എന്നൊരു മകള്‍ കൂടിയുണ്ട് പെരേപ്പാടന്.


Read Previous

വയനാട്ടില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയെ പീഡിപ്പിച്ചു, ഒളിവിലായിരുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ പിടിയില്‍

Read Next

പൊതുപരീക്ഷ പരിഷ്‌കരണം: ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി ഉന്നതതല സമിതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »