Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം


ന്യൂഡല്‍ഹി: അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രമേയത്തി ന്മേല്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടാകുമോ എന്നാ താണ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍. സ്പീക്കറുമായി ചര്‍ച്ച ചെയ്തശേഷം ലോക്‌സഭാ സെക്രറിയറ്റാണ് രാഹുലിന്റെ സഭാ പുനപ്രവേശം സംബന്ധിച്ച് വിജ്ഞാപനമിറ ക്കേണ്ടത്.

അയോഗ്യനാക്കാന്‍ കാണിച്ച തിടുക്കം അംഗത്വം പുനസ്ഥാപിക്കാന്‍ ഉണ്ടാവുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കി രംഗത്തുണ്ട്. സഭാ സമ്മേളന ത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള സക്തമായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അത് സാധ്യമായാല്‍ തങ്ങളുടെ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാന്‍ കോണ്‍ഗ്രസി നാവും. രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിക്കുന്നതിനെ മോഡി ഭയക്കുന്നുവെങ്കില്‍ അവര്‍ അത് പറയട്ടേയെന്ന രാഷ്ട്രീയ വെല്ലുവിളി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു.

അപകീര്‍ത്തി കേസിലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന് എം.പി സ്ഥാനം സ്വാഭാവികമായി തിരികെ ലഭിച്ചുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഇനി ബാക്കിയുള്ളത് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ സാങ്കേതികത്വം മാത്രമാണ്.

നേരത്തെ അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അംഗത്വം തിരികെ നല്‍കുന്നതിലുണ്ടായ കാലതാമസം രാഹുലിന്റെ കാര്യത്തിലുമുണ്ടാവു മോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അന്ന് ഒരു മാസത്തിലേറെയാണ് അംഗത്വം പുനസ്ഥാപിക്കാനുള്ള നടപടികള്‍ വൈകിയത്. പത്തുവര്‍ഷം തടവിന് ശിക്ഷിച്ച വിധി കേരള ഹൈക്കോടതി മരവിപ്പിച്ചിട്ടും സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനസ്ഥാപിച്ചത്.

ഇത്തരത്തില്‍ തീരുമാനം വൈകിപ്പിച്ചാല്‍ പ്രതിപക്ഷ സഖ്യം ഇരുസഭകളിലും പ്രതി ഷേധവുമായി രംഗത്തെത്തിയേക്കും. തിങ്കളാഴ്ച സ്പീക്കറെടുക്കുന്ന നിലപാട് അറിഞ്ഞ ശേഷം അംഗത്വം പുനസ്ഥാപിക്കുന്നത് വൈകിപ്പിച്ചാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.


Read Previous

മ്യാന്‍മറിനെയും ഇന്ത്യയെയും തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നു; നിര്‍ണായക നീക്കവുമായി റെയില്‍വേ

Read Next

മണിപ്പൂരിലേത് വംശീയ ഉന്മൂലനം; രാജ്യത്ത് കലാപം പടരുമ്പോള്‍ തലേന്ന് അപ്പം തിന്ന കഥയാണ് മോഡി പറയുന്നതെന്ന് അരുന്ധതി റോയ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »