Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സങ്കടകരം, അവര്‍ നീതി തേടി തെരുവിലിരിക്കുന്നു’; ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ വൈറലായി മനു ഭാക്കറിന്റെ പഴയ പോസ്റ്റ്


ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അഭിമാനമായിരിക്കുകയാണ് ഷൂട്ടിങ് താരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കല മെഡലുമായാണ് ഒളിംപിക്സിന്റെ രണ്ടാം ദിനം ഹരിയാനയിലെ ജജ്ജാറില്‍ നിന്നുള്ള താരം രാജ്യത്തിന്റെ അഭിമാനമായത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയായിരിക്കുകയാണ് മനു ഭാക്കര്‍.

എന്നാല്‍ മെഡല്‍ നേട്ടത്തിന് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മനു ഭാക്കറിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബി.ജെ.പി മുന്‍ എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ഷൂട്ടിങ് താരം സഹ അത്ലറ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. നിരവധി മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ നീതി തേടി തെരുവിലിരിക്കുന്നത് സങ്കടകരമാണെന്നും മനു എക്സില്‍ പ്രതികരിച്ചിരുന്നു.

വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് പഴയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് രംഗത്തെത്തുന്നത്.

2023 ഏപ്രില്‍ 29 ന് എക്സില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു:

”നിരവധി തവണ മെഡലുകള്‍ സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ എന്റെ സഹ അത്ലറ്റുകളുടെ(ഗുസ്തി താരങ്ങളുടെ) സ്ഥിതി കണ്ടിട്ട് അതീവ ദുഖിതയാണ് ഞാന്‍. നീതി തേടി റോഡിലിരിക്കുകയാണ് അവരിപ്പോള്‍. ഞാന്‍ അത്ലറ്റുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അവരുടെ പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കണം.”

ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പുറമെ ബി.ജെ.പി നേതാവിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്നത്. രാജ്യത്തിന് ഒട്ടനവധി മെഡലുകള്‍ സമ്മാനിച്ച സാക്ഷി മാലിക്, വിനേഷ് ഫൊഗട്ട്, അന്‍ഷു മാലിക്, ബജ്റങ് പുനിയ തുടങ്ങിയ താരങ്ങള്‍ നീതി തേടി ദിവസങ്ങളോളം തെരുവിലിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയതേയില്ലെന്നു മാത്രമല്ല, ബ്രിജ് ഭൂഷണിനെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല. ഇത്തവണ ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണിന്റെ മകന്‍ സഞ്ജയ് സിങ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ താരങ്ങള്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.


Read Previous

പാരിസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇറാന്‍ ഭീകരവാദികള്‍; കായിക താരങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

Read Next

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയും കാറ്റും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »