Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുറന്ന് പറഞ്ഞ് നിരവധി നടിമാര്‍: ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്ത് ഒരു സൂപ്പർസ്റ്റാർ എന്നെ കടന്നുപിടിച്ചു, നോ പറഞ്ഞതിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്’; സോണിയ മൽഹാർ


തിരുവനന്തപുരം: 2013ൽ അന്നത്തെ സൂപ്പർസ്റ്റാർ തന്നെ കടന്നുപിടിച്ചെന്ന് നടി സോണിയ മൽഹാർ. 2013ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവമെന്നും സോണിയ ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പറഞ്ഞു.

ഹാസ്യനടന്റെ ഭാഗത്ത് നിന്നും യുവനടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ അവിടെ നിന്നും വസ്ത്രം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തായിരുന്നു സിനിമാഷൂട്ടിംഗ്. ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് അയാൾ എന്നെ കടന്നുപിടിച്ചത്.

അയാളെ അതിന് മുൻപ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു.ആദ്യമായി അഭിനയിക്കാനെത്തിയ ഞാൻ ആകെ പേടിച്ചുപോയി. ലൊക്കേഷനിലെത്തിയപ്പോൾ സംവിധായകൻ ഇതാണ് സിനിമയിലെ ഹീറോ എന്നുപറഞ്ഞ് അയാളെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ആദ്യമായി അവരെയെല്ലാം കണ്ടതിലുള്ള ആശ്ചര്യം എനിക്കുണ്ടായിരുന്നു.

വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശ മായി പെരുമാറിയത്. ബലമായി എന്നെ പിടിച്ചുവച്ചപ്പോൾ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ ഇഷ്ടമാണെന്നാണ് അയാൾ പറഞ്ഞത്. അന്ന് ഞാൻ എതിർത്ത് സംസാരിച്ചു. എന്നോട് ഫോൺ സമ്പർ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല.വീട്ടിലെത്തി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നീട് അയാൾ മാപ്പ് പറഞ്ഞു.

ഇപ്പോൾ ഇത് തുറന്നുപറയുന്നത് ആളുകൾക്ക് പെൺകുട്ടികളെ ചൂഷ്ണം ചെയ്യാൻ എളുപ്പത്തിൽ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. കലാകാരി കൾക്ക് ആരെയും പേടിക്കാതെ അഭിനയിച്ച് വീട്ടിൽ പോകാൻ കഴിയണം. ഞാൻ പല സിനിമ ലൊക്കേഷനിലും എതിർത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകൾ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്’, – സോണിയ മൽഹാർ വ്യക്തമാക്കി.


Read Previous

താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു, ഉടയേണ്ട വിഗ്രഹങ്ങൾ ഇനിയുമുണ്ട്, അത് ഉടയട്ടെ,: ഷമ്മി തിലകന്‍.

Read Next

സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »