Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർട്ടി സമ്മേളനത്തിൽ എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം ‘ഒരേ കാര്യത്തിൽ പറയുന്നത് പല അഭിപ്രായങ്ങൾ’


കൊല്ലം: പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലായിരുന്നു വിമർശനം മുഴുവനും.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന എല്ലാ വിവാദങ്ങളും ചർച്ചയിൽ സൂക്ഷ്മമായി പരിശോധിച്ചു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങൾ പറയുന്നത് അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നായിരുന്നു വിമർശനം.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ എംവി ഗോവിന്ദനും ജാഗ്രത കാണിക്കണമെന്ന് പ്രതിനിധികൾ പറഞ്ഞു. മെറിറ്റും മൂല്യങ്ങളും ആവർത്തിക്കുന്ന പാർട്ടി സെക്രട്ടറി പദവികൾ വരുമ്പോൾ കാണിക്കുന്ന കണ്ണൂർ പക്ഷപാതിത്വം വരെ പ്രതിനിധികൾ വിമർശിക്കുകയുണ്ടായി. വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയും മറുപടി നൽകിയിരുന്നു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള മേൽക്കൈയാണ് പൊതു ചർച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയർന്ന വിമർശനങ്ങൾക്ക് പാർട്ടി സെക്രട്ടറിയുടെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണമന്വേഷിച്ചപ്പോൾ തിരുത്താൻ ഏറെയുണ്ടെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.


Read Previous

അഞ്ഞൂറിലധികം പാമ്പുകളെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥ റോഷ്നി; വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ഉര്‍ജ്ജമായി ഈ വനിത

Read Next

പെണ്‍കുട്ടിയെ കാണാതായിട്ട് മൂന്ന് ആഴ്ച കണ്ടെത്താനാകാതെ പോലീസ്‌,അയല്‍വാസിയെയും കാണാനില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »