Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹാഭ്യർഥന തർക്കമായി: യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി; ഡ്രൈവർ ബിനു പിടിയിൽ


എറണാകുളം: നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. നേര്യമംഗലം സ്വദേശി ബിനു (35) തൻ്റെ പെൺസുഹൃത്ത് കൊല്ലം കുണ്ടറ സ്വദേശിനി അഖിലയെ (38) കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബിനുവും അഖിലയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇവർ മുൻപും ഇതേ ലോഡ്ജിൽ എത്തിയിരുന്ന തായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി. ആലുവ ഡിവൈഎസ്‌പി രാജേഷ് ആണ് കേസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ബിനു ആലുവയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇതിനു പിന്നാലെയാണ് അഖില ലോഡ്ജിലെത്തിയത്. ഇരുവരും ലോഡ്ജിൽ മുറിയെടുക്കുന്നത് പതിവായിരുന്നെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇരുവർക്കുമിടയിൽ തർക്കമുണ്ടാ യെന്നും, വിവാഹം കഴിക്കണമെന്ന് അഖില ബിനുവിനോട് ആവശ്യപ്പെട്ടതാണ് തർക്കത്തിന് പ്രധാന കാരണമെന്നും പൊലീസ് പറയുന്നു. ഈ തർക്കം രൂക്ഷമായതോടെ ബിനു അഖിലയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അഖിലയുമായി സാമ്പത്തിക ഇടപാടുകളും ബിനുവിനു ണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

കൊലപാതകത്തിനു ശേഷം, ബിനു മൃതദേഹത്തിന് അരികിലിരുന്ന് സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് മൃതദേഹം കാണിച്ചുകൊടുത്തു. ഇവരിൽ ഒരാൾക്ക് സംശയം തോന്നുകയും, പുലർച്ചെ ഏകദേശം ഒരു മണിയോടെ ആലുവ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ലോഡ്ജിൽ കൊലപാതകം നടന്ന തായി സംശയം അറിയിക്കുകയുമായിരുന്നു. ഈ വിവരത്തെത്തുടർന്ന് ഉടനടി ആലുവ നഗരമധ്യത്തിലെ ലോഡ്ജിലെത്തിയ പൊലീസ് സംഘം, മദ്യലഹരിയിൽ മൃതദേഹത്തിന് അരികിൽ ഇരിക്കുന്ന നിലയിൽ ബിനുവിനെ കസ്റ്റഡിയിലെടുത്തു.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ മരിച്ചത് അഖിലയാണെന്ന് സ്ഥിരീകരിക്കാനായി. ബിനുവിൻ്റെ സഹോദരനെ സംഭവസ്ഥലത്ത് എത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. അഖിലയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വാഴക്കുളത്തെ ഒരു ലേഡീസ് ഹോസ്റ്റലിൽ വാർഡനായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലം കുണ്ടറ സ്വദേശിയായ അഖില. പ്രതി ബിനു നേര്യമംഗലം സ്വദേശിയും ഡ്രൈവറുമാണ്.

അഖിലയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനും, കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനും വിശദമായ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ ഉടൻതന്നെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും, തുടർന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.


Read Previous

സ്വന്തമായി പണം വാങ്ങിയിട്ടില്ല, മീറ്റിംഗുകൾക്ക് തെളിവുകൾ ഉണ്ട്; ആരോപണത്തിൽ പ്രതികരിച്ച് സാമുവൽ ജെറോം

Read Next

പതിവ് നടത്തത്തിനിടെ ശാരീരിക അസ്വസ്ഥത; മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »