Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മസാല ബോണ്ട് കേസ്: തോമസ് ഐസക്ക് ഹാജരായേ മതിയാകൂ; അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി


കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി ഹൈക്കോടതിയില്‍. കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഇഡിയുടെ സമന്‍സ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയില്‍ വാദിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നില്‍ രേഖകളുമായി ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു.

കിഫ്ബി സിഇഒ ഹാജരാകില്ല, പകരം ഫിനാന്‍ഷ്യല്‍ ഡിജിഎം ആകും ഹാജരാകുക യെന്നും അറിയിച്ചു. ഡിജിഎം ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡിജിഎം അജോഷ് കൃഷ്ണന്‍ ഈ മാസം 27, 28 തീയതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.


Read Previous

ളോഹയിട്ട ആളുകളാണ് വിടരുതെടാ.., പിടിക്കെടാ… തല്ലെടാ… എന്നൊക്കെ ആക്രോശിച്ചത്’; വിവാദ പരാമര്‍ശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ്

Read Next

ടിപി വധക്കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം; യുഡിഎഫ് കേസ് രാഷ്ട്രീയവല്‍ക്കരിച്ചെന്ന് എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »