Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി


തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. നാല് പേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്.

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. സഞ്ജു എന്നയാളാണ് വിദേശത്ത് നിന്ന് ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം. മറ്റ് മൂന്നുപേര്‍ വിമാനത്താവളത്തിലെത്തിയ വരായിരുന്നു.

വിമാനത്താവളം മുതല്‍ തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. ഈന്തപ്പഴം പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതികള്‍ അടുത്തിടെ വിദേശ സന്ദര്‍ശനം നടത്തിയിരുന്നു. കസ്റ്റംസിന്റെ കയ്യില്‍പ്പെടാതെ ലഹരി എങ്ങനെ പുറത്തെത്തിച്ചു എന്നതിലടക്കം സംശയം ഉയരുന്നുണ്ട്.


Read Previous

ശുചിമുറിയില്‍ രക്തക്കറ; സ്‌കൂളില്‍ കുട്ടികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന നടത്തി; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍

Read Next

സമയപരിധി ജൂലൈ 31ന് അവസാനിക്കുന്നു, പിഴ കൂടാതെ വിസ കാലാവധി പുതുക്കാൻ ഓർമിപ്പിച്ച് ഒമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »