ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട: എരുമേലി അട്ടിവളവിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശി കളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.
