ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സൗദി പൗരനെ കൊന്ന കേസില്‍ പാലക്കാട് സ്വദേശിക്ക് സൗദി അറേബ്യ യില്‍ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ അടിച്ചുകൊന്ന പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് സൗദിയിലെ റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിരവധി പ്രാവശ്യം ഇദ്ദേഹം സൗദി പൗരനെ തലയ്ക്കടിക്കുകയും തുടര്‍ന്ന് അദ്ദേഹം മരിക്കുകയുമായിരുന്നുവെന്നും വാര്‍ത്താകുറിപ്പിലുണ്ട്. റിയാദിലെ റൗദയില്‍ മൂന്നുവര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കികിട്ടാന്‍ ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നു.
സ്വന്തം സ്പോൺസറായ സൗദി പൗരനെ കൊലപ്പെടുത്തി വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിലേക്കിടുകയായിരുന്നു ഇയാൾ ചെയ്തത കുറ്റമെന്ന് പറയുന്നു കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് സൗദി പൗരനെ ഹൗസ് ഡ്രൈവറായ അബ്ദുൽ ഖാദർ അബ്ദുറഹ്മാൻ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൗദി പൗരനെ കാണുന്നുണ്ടായിരുന്നില്ല. മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെ ങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും സ്പോൺസറെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടീലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സൗദി പൗരൻ കാറിൽ വീട്ടിൽ തിരിച്ചെത്തിയതായി വ്യക്തമായി. എന്നാൽ കാറിൽ നിന്ന് സൗദി പൗരൻ പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് കാറുമായി ഡ്രൈവർ പുറത്തുപോവുകയും അൽപ സമയത്തിനു ശേഷം നടന്ന് വീട്ടിലെത്തുകയും ചെയ്തതായും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. തുടർന്ന് സംശയം തോന്നി പോലീസ് കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ഡ്രൈവർ വെളിപ്പെടു ത്തിയത്. തർക്കത്തെ തുടർന്ന് സ്പോൺസറെ ശിരസ്സിന് അടിച്ചു കൊലപ്പെടുത്തു കയായിരുന്നെന്നും തലക്ക് അടിയേറ്റ സൗദി പൗരൻ തൽക്ഷണം മരണപ്പെട്ടതായും ഡ്രൈവർ കുറ്റസമ്മതം നടത്തി. മൂന്നു വര്‍ഷത്തിനു ശേഷമാണ് പ്രതിയുടെ ശിക്ഷ കോടതി നിയമപ്രകാരം ഇന്ന് നടപ്പാക്കിയത്
