ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവും ലാളിത്യത്തിൻ്റെ പ്രതീകവുമായിരുന്നു മർഹും എം.കെ ഇബ്രാഹിം ഹാജിയെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

രണ്ട് പതിറ്റാണ്ടിലേറെ കാലം റിയാദിലുണ്ടായിരുന്ന അദ്ദേഹം ജില്ല കമ്മറ്റിയുടെ മുൻ പ്രസിഡൻ്റായിരുന്നു. നിലവിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ കൗൺസിൽ അംഗം, വെള്ളാ ങ്കല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ്, പ്രവാസി ലീഗ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നീ പദവികളിലിരിക്കേയാണ് കഴിഞ്ഞ ദിവസം എം.കെ ഇബ്രാഹിം ഹാജി വിടപറഞ്ഞത്. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ബഷീർ ചെറുവത്താണി അധ്യക്ഷനായി, മുൻ ജില്ലാ കമ്മറ്റി ട്രഷറർ ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും, മത സാംസ്കാരിക സാമൂഹിക രംഗത്ത് നിറ സാന്നിദ്ധ്യവും, നൈതിക മൂല്യങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്ത മാതൃകാ യോഗ്യമായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അളവറ്റ പ്രചോദനത്തിന്റെ ഉറവിടവും പാവങ്ങളെയും തൻ്റെ ആശയ ധാരയേയും നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട നേതാവായിരുന്നു എം.കെ ഇബ്രാഹിം ഹാജിയെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് കബീർ വൈലത്തൂർ മുഖ്യപ്രഭാഷണത്തിൽ അനുസ്മരിച്ചു.
യോഗത്തിൽ ഉമർ ചളിങ്ങാട്, ഷിഫനാസ് ശന്തിപുരം, അഷറഫ് കൊടുങ്ങല്ലൂർ, സുബൈർ പുത്തൻചിറ, ഷംസുദ്ദീൻ ചേലക്കര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻഷാദ് കയ്പമംഗലം സ്വാഗതവും സലീം പാവറട്ടി നന്ദിയും പറഞ്ഞു.
